എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ': പത്തനംതിട്ടയിൽ ലഹരിവേട്ടയും പരിശോധനകളും ശക്തമാക്കി

എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ': പത്തനംതിട്ടയിൽ ലഹരിവേട്ടയും പരിശോധനകളും ശക്തമാക്കി
എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ': പത്തനംതിട്ടയിൽ ലഹരിവേട്ടയും പരിശോധനകളും ശക്തമാക്കി
Share  
എഴുത്ത്

News desk

2026 Jun 07, 09:21 AM
SAMUDRA
NISH
mannan
mn
e

ലഹരിമരുന്ന് ശൃംഖലകളും അനധികൃത വിപണനവും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് പ്രഖ്യാപിച്ച പ്രത്യേക എൻഫോഴ്‌സ്മെന്റ് ഡ്രൈവ് 'ഓപ്പറേഷൻ തണ്ടറിന്' പത്തനംതിട്ട ജില്ലയിൽ തുടക്കമായി. പുതിയ അധ്യയനവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്‌കൂൾ-കോളേജ് പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം, ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുക, അന്തസ്സംസ്ഥാന ലഹരി കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവയാണ് ഈ ദൗത്യത്തിലൂടെ എക്സൈസ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ, റെയ്ഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡുകളും മിന്നൽ പരിശോധനകളും നടന്നു കഴിഞ്ഞു. മുൻകാല ലഹരി കേസുകളിൽപ്പെട്ട പ്രതികളെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെയും കേന്ദ്രീകരിച്ച് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.


​പ്രധാന പാതകളിലും അതിർത്തി മേഖലകളിലും എക്സൈസ് രാത്രികാല പട്രോളിങ്ങും വാഹനപരിശോധനയും ഊർജിതമാക്കിയതിന് പുറമേ, ട്രെയിനുകൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധനകൾ നടത്തിവരുന്നു. കഴിഞ്ഞ മാസം മാത്രം ജില്ലയിൽ 760 റെയ്‌ഡുകളാണ് എക്സൈസ് സംഘം പൂർത്തിയാക്കിയത്. അന്തസ്സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ടീം നടത്തിയ പരിശോധനയിൽ കോഴഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.968 കിലോ കഞ്ചാവ് കണ്ടെത്തി കേസെടുത്തിരുന്നു.


​കഴിഞ്ഞ മേയിൽ ആകെ 645 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എടുത്ത 60 എൻ.ഡി.പി.എസ്. കേസുകളിൽ 57 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്നായി 2.661 കിലോ കഞ്ചാവ്, കഞ്ചാവ് ചെടികൾ, 3.020 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. കൂടാതെ 183 അബ്കാരി കേസുകളിലായി 168 പ്രതികളെ അറസ്റ്റ് ചെയ്യുകയും 232.9 ലിറ്റർ വിദേശമദ്യം, 350 ലിറ്റർ കോട, രണ്ട് വാഹനങ്ങൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. പുകയില ഉത്പന്നങ്ങൾക്കെതിരേയുള്ള കോട്പ പരിശോധനയിൽ 401 കേസുകളിലായി 80,200 രൂപ പിഴ ഈടാക്കുകയും 8.88 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ലഹരി വിപണനത്തെയോ ഉപയോഗത്തെയോകുറിച്ച് സ്‌കൂൾ അധികൃതർക്കോ പൊതുജനങ്ങൾക്കോ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂമിലോ ഉദ്യോഗസ്ഥരെയോ നേരിട്ടോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m