കോഴിക്കോട്: കുറ്റ്യാടിയിൽ തുണി നനയ്ക്കുന്നതിനിടെ അമ്മയും അഞ്ചു വയസ്സുകാരിയായ മകളും പുഴയിൽ ഒഴുക്കിൽപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ മരണമടഞ്ഞു. കുറ്റ്യാടി കൈവേലി സ്വദേശിയായ തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മകൾക്കായി പുഴയിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്.
ഇന്ന് വൈകുന്നേരത്തോടെ കുറ്റ്യാടി പേരാമ്പ്ര പാലേരി ഭാഗത്തെ പുഴയിലാണ് അപകടം സംഭവിച്ചത്. തുണി അലക്കാനായി പുഴക്കരയിൽ എത്തിയതായിരുന്നു അമ്മയും മകളും. ഇതിനിടെ പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രമ്യയും കാൽവഴുതി ഒഴുക്കിൽപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















