മട്ടന്നൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടന്നൂർ പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ വ്യാപാരസ്ഥാപനത്തിൽ നിന്ന് ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. മട്ടന്നൂർ ഇരിട്ടി റോഡിലെ 'ഡി.ജി. ഫ്രാഗ്രൻസ്' എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്. നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റുകൾ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഫണലുകൾ, ഗ്ലാസ് ട്യൂബുകൾ, ഒ.സി.ബി. പേപ്പറുകൾ എന്നിവയാണ് പോലീസ് റെയ്ഡിൽ കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഉരുവച്ചാൽ ഇടപ്പഴശ്ശി സ്വദേശി വി.പി. ഷഹീറിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാമഗ്രികൾ ഇവിടെ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകളും കർശന നിയമനടപടികളും തുടരുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















