തൊട്ടിലിപ്പാലം: കുറ്റ്യാടിച്ചുരത്തിൽ മലയോര ഹൈവേയുടെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനെത്തുടർന്ന് ഗതാഗതക്കുരുക്ക് പതിവാകുന്നു. നിർമാണത്തിന്റെ ഭാഗമായി പല സമയങ്ങളിലും വൺവേ അടിസ്ഥാനത്തിൽ ഭാഗികമായി മാത്രം ഗതാഗതം അനുവദിക്കുന്നതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. അവധി ദിവസങ്ങളിൽ യാത്രാക്ലേശം ഇരട്ടിയാകാറുണ്ട്. താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് കളക്ടർ നിരോധനം ഏർപ്പെടുത്തിയതോടെ, വയനാട്ടിലേക്കുള്ള ഭാരം കൂടിയ വലിയ വാഹനങ്ങൾ ബദൽ പാതയായ കുറ്റ്യാടിച്ചുരത്തെ ആശ്രയിക്കാൻ തുടങ്ങിയത് പ്രതിസന്ധി വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.
കാവിലുംപാറ പഞ്ചായത്തിലെ ചുങ്കക്കുറ്റി മുതൽ കീഞ്ഞടി പാലം വരെയുള്ള അഞ്ചരക്കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നിർമാണം നടക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 37 കോടി രൂപയ്ക്കാണ് ഈ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയി തിരിച്ചെത്താത്തത് നിർമാണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും, പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണെന്നും കാവിലുംപാറ പഞ്ചായത്ത് വാർഡ് മെമ്പർ റോബിൻ ജോസഫ് വ്യക്തമാക്കി.
അതേസമയം, മഴക്കാലത്ത് ചുരത്തിലെ അപകടസാധ്യതയും മണ്ണൊലിപ്പും പരിഗണിച്ച് ഉയരം കൂടിയ ഭാഗങ്ങളിൽ പ്രവൃത്തി നടത്താൻ കഴിയില്ലെന്നും, സുരക്ഷ മുൻനിർത്തി മറ്റ് ഇടങ്ങളിൽ ചെറിയ രീതിയിൽ മാത്രമേ പണി തുടരാനാകൂ എന്നുമാണ് അധികൃതരുടെ നിലപാട്. മഴ ശക്തമാകുന്നതിന് മുൻപ് ഡ്രെയിനേജ് പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും, റോഡിന്റെ ഓരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ പാറക്കല്ലുകൾ അടിയന്തരമായി മാറ്റണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















