തിരുവമ്പാടി: കാലവർഷത്തിന്റെ വരവറിയിച്ച് മലയോര മേഖലയിൽ പെയ്യുന്ന കനത്തമഴയെത്തുടർന്ന് പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു. വെള്ളരിമലയുടെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഇരുവഴിഞ്ഞിപ്പുഴയിലും അതിന്റെ കൈവഴികളിലും ജലനിരപ്പ് ഉയർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പെയ്ത തിമിർത്ത മഴയെത്തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയുടെ ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ട കേന്ദ്രത്തിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ കടുത്ത ഭീതിയിലാണ് കഴിയുന്നത്. തിരുവമ്പാടി, കോടഞ്ചേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങളാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. മലയോര മേഖലകളിൽ റോഡുകൾ വെള്ളത്തിനടിയിലാകുന്നതോടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടാനുള്ള സാധ്യതയുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















