കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം: നേര്യമംഗലം വനമേഖലയിൽ അടിയന്തര സർവേ ആരംഭിച്ചു

കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം: നേര്യമംഗലം വനമേഖലയിൽ അടിയന്തര സർവേ ആരംഭിച്ചു
കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം: നേര്യമംഗലം വനമേഖലയിൽ അടിയന്തര സർവേ ആരംഭിച്ചു
Share  
എഴുത്ത്

News desk

2026 Jun 06, 08:53 AM
SAMUDRA
NISH
mannan
mn
e

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ദൂരത്തിൽ 100 അടി വീതിയിൽ പാത നവീകരിക്കുന്നതിനുള്ള സർവേ നടപടികൾക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. ഇടുക്കി ഡെപ്യൂട്ടി സർവേ സൂപ്രണ്ട് പി.കെ. ജ്യോതിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് നേര്യമംഗലം വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പരിശോധന ആരംഭിച്ചത്.


​വീതി കൂട്ടാൻ ഉദ്ദേശിക്കുന്ന സ്ഥലം വനംവകുപ്പിന്റേതാണെന്നും റീ-സർവേ നടപടികൾ പൂർത്തിയായിട്ടില്ലെന്നും കാണിച്ച് വനംവകുപ്പ് നേരത്തെ ഈ പ്രവൃത്തിക്ക് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ വനമേഖലയിലെ റോഡ് നവീകരണം അടിയന്തരമായി തുടങ്ങാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞയാഴ്ച ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം അടിമാലി വില്ലേജ് ഓഫീസിലെത്തി രേഖകൾ പരിശോധിക്കുകയും സർവേ അടിയന്തരമായി പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തു.


​1977-ലെ റീ-സർവേ സ്കെച്ച് പ്രകാരം ഈ ദേശീയപാതയ്ക്ക് 100 അടി വീതിയുണ്ട്. ഈ സ്കെച്ചിലെ അതിരടയാളങ്ങൾ കണ്ടെത്തി കല്ലിട്ട് തിരിക്കുകയും, അതിരുകളില്ലാത്ത ഇടങ്ങളിൽ സ്ഥലം സീൽ ചെയ്ത് തിട്ടപ്പെടുത്തിയ ശേഷം നിർമാണത്തിനായി ദേശീയപാത വിഭാഗത്തിന് ഭൂമി കൈമാറുകയും ചെയ്യുകയാണ് നിലവിൽ സർവേ സംഘത്തിന്റെ ലക്ഷ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m