16-കാരിയുടെ പ്രസവം; കൊന്നുകളയുമെന്ന ഭീഷണി, അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനം, ഒടുവിൽ ഡിഎൻഎ പരിശോധന ഫലം തെളിവായി, പ്രതിക്ക് ശിക്ഷ

16-കാരിയുടെ പ്രസവം; കൊന്നുകളയുമെന്ന ഭീഷണി, അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനം, ഒടുവിൽ ഡിഎൻഎ പരിശോധന ഫലം തെളിവായി, പ്രതിക്ക് ശിക്ഷ
16-കാരിയുടെ പ്രസവം; കൊന്നുകളയുമെന്ന ഭീഷണി, അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനം, ഒടുവിൽ ഡിഎൻഎ പരിശോധന ഫലം തെളിവായി, പ്രതിക്ക് ശിക്ഷ
Share  
എഴുത്ത്

News desk

2026 Jun 05, 01:13 PM
SAMUDRA
NISH
mannan
mn
e

തിരുവനന്തപുരം: പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പാറശാല മുരിയങ്കര സ്വദേശി അരുൺ എന്ന് വിളിക്കുന്ന അച്ചു( 29)വിനെ 58 വർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുവാനും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി ഒന്ന് ജഡ്ജി കെ. എം. സുജയാണ് പ്രതിയെ ശിക്ഷിച്ചത്. ഗർഭിണിയായ അതിജീവിത പ്രസവിച്ചു. ആശുപത്രിയിൽ നിന്നും ഡോക്ടർമാർ ആണ് പൊലീസിനെ വിവരം അറിയിച്ചത്. അച്ഛൻ വർഷങ്ങൾക്ക് മുമ്പേ മരിച്ചതിനാൽ കുട്ടി അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അമ്മ വീട്ടുജോലിക്കായി ദൂര സ്ഥലത്തായിരുന്ന അവസരത്തിലാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിച്ചത്.


പീഡന വിവരം പുറത്ത് പറഞ്ഞാൽ അമ്മയെയും അതിജീവിതയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി അതിജീവിത കോടതിയിൽ മൊഴി നൽകിയിരുന്നു. ഈ പ്രതിയല്ല അരുൺ എന്ന പേരുള്ള മറ്റൊരാളാണ് പ്രതി എന്നായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഡി.എൻ.എ. പരിശോധന ഫലം തെളിവായി സ്വീകരിച്ചുകൊണ്ടാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. മായാദേവി എന്നിവർ ഹാജരായി. പാറശാല എസ് .എച്ച്. ഒ. ആയിരുന്ന ചന്ദ്രകുമാറാണ് അന്വേഷിച്ച് .പ്രതിക്കെതിരെ ചാർജ്ജ് ഷീറ്റ് ഹാജരാക്കിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m