കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി പതിനാലാം മൈലിന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന് പുറകിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെ അരങ്ങാടത്ത് പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഇന്നോവ ക്രിസ്റ്റ കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന്റെ പുറകിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്.
അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടുപേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















