മലബാർ കാൻസർ സെന്ററിന് ഇരട്ട അന്താരാഷ്ട്ര അംഗീകാരം; ഡോ. ഹൃദ്യയ്ക്കും ജി.എൻ. അഞ്ജനയ്ക്കും പുരസ്‌കാരം

മലബാർ കാൻസർ സെന്ററിന് ഇരട്ട അന്താരാഷ്ട്ര അംഗീകാരം; ഡോ. ഹൃദ്യയ്ക്കും ജി.എൻ. അഞ്ജനയ്ക്കും പുരസ്‌കാരം
മലബാർ കാൻസർ സെന്ററിന് ഇരട്ട അന്താരാഷ്ട്ര അംഗീകാരം; ഡോ. ഹൃദ്യയ്ക്കും ജി.എൻ. അഞ്ജനയ്ക്കും പുരസ്‌കാരം
Share  
എഴുത്ത്

News desk

2026 Jun 04, 09:21 AM
SAMUDRA
NISH
mannan
mn
e

തലശ്ശേരി: അർബുദ ഗവേഷണ ചികിത്സാ കേന്ദ്രമായ മലബാർ കാൻസർ സെന്ററിന് (പി.ജി.ഐ.ഒ.എസ്.ആർ.) അന്താരാഷ്ട്രതലത്തിൽ ഇരട്ട നേട്ടം. സ്ഥാപനത്തിലെ സ്റ്റാഫ് നഴ്സ്‌ ജി.എൻ. അഞ്ജന രണ്ട് പ്രമുഖ അന്താരാഷ്ട്ര നഴ്‌സിങ് ഫെലോഷിപ്പുകൾക്ക് അർഹയായപ്പോൾ, ഒക്യൂലർ ഓങ്കോളജിസ്റ്റായ ഡോ. ഹൃദ്യാ ഹരീന്ദ്രൻ രാജ്യാന്തര ചിത്രരചനാമത്സരത്തിൽ ആഗോളപുരസ്കാരം സ്വന്തമാക്കി. ലോകത്തിലെ പ്രമുഖ അർബുദഗവേഷണ സ്ഥാപനങ്ങൾ നൽകുന്ന അംഗീകാരങ്ങളാണ് ഇരുവരെയും തേടിയെത്തിയത്.


​സനോഫി ഫൗണ്ടേഷൻ്റെ 'മൈ ചൈൽഡ് മാറ്റേഴ്സ‌്' പദ്ധതിയുടെ പിന്തുണയോടെയുള്ള മൂന്നുവർഷത്തെ ഫെലോഷിപ്പാണ് ജി.എൻ. അഞ്ജനയ്ക്ക് ലഭിച്ചത്. ഫെലോഷിപ്പിനൊപ്പം ഗവേഷണ ആവശ്യങ്ങൾക്കായി 15,000 യൂറോയും (ഏകദേശം 16.7 ലക്ഷം രൂപ) അഞ്ജനയ്ക്ക് ലഭിക്കും. കുട്ടികളിലെ കാൻസർ രോഗികളിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നഴ്സു‌മാരുടെ സന്നദ്ധതയും അറിവും വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനപദ്ധതിയെക്കുറിച്ചാണ് അഞ്ജന ഗവേഷണം നടത്തുന്നത്.


​ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓക്കുലാർ ഓങ്കോളജി (ഐ.എസ്.ഒ.ഒ.) സംഘടിപ്പിച്ച 2026-ലെ 'സീ ദ സൈൻ ഏർലി' മത്സരത്തിന്റെ 'സ്റ്റിൽ ക്രിയേറ്റീവ്' വിഭാഗത്തിലാണ് ഡോ. ഹൃദ്യാ ഹരീന്ദ്രൻ ഇന്ത്യയെ പ്രതിനിധീകരിച്ച് വിജയിയായത്. കുട്ടികളിലെ കണ്ണ് കാൻസറിൻ്റെ പ്രാരംഭലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന 'ബി (എ) വേർ ഫൈൻസ് ദി ഗ്ലോ ബിഫോർ ദേ ഗ്രോ' എന്ന ഡിജിറ്റൽ ചിത്രമാണ് ഡോ. ഹൃദ്യയെ അന്താരാഷ്ട്ര റെറ്റിനോ ബ്ലാസ്റ്റോമാ ബോധവത്കരണ പുരസ്‌കാരത്തിന് അർഹയാക്കിയത്. പ്രൊക്രിയേറ്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൈകൊണ്ട് വരച്ചതാണ് ഈ ചിത്രം. ഈ വിജയത്തോടെ ഡോ. ഹൃദ്യയ്ക്ക് ഐ.എസ്.ഒ.ഒ. അവയർനസ് ചാമ്പ്യൻ പദവിയും പ്രത്യേക അംഗീകാര പത്രവും ഐ.എസ്.ഒ.ഒ. അംഗത്വത്തിലേക്കുള്ള ക്രെഡിറ്റും ലഭിക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m