കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നവീകരണപ്രവൃത്തികൾ ആരംഭിച്ച മൊയ്തീൻപള്ളി റോഡ് കനത്ത മഴയെത്തുടർന്ന് ചെളിക്കുളമായി മാറിയതോടെ യാത്രക്കാർ കടുത്ത ദുരിതത്തിൽ. റോഡിൽ ഇന്റർലോക്ക് പാകുന്നതിനും ഓവുചാൽ നിർമിക്കുന്നതിനുമുള്ള ജോലികൾ തുടങ്ങി ഒരു മാസം പിന്നിടുമ്പോഴാണ് മഴക്കാലമെത്തിയത്. ഇതോടെ ഇതുവഴി കാൽനടയാത്ര പോലും അസാധ്യമായ സ്ഥിതിയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
റോഡിന്റെ ചെറിയൊരു ഭാഗത്ത് ഓവുചാലില്ലാത്ത പ്രശ്നം പരിഹരിക്കാനായി നിലവിൽ ഡ്രെയിനേജ് നിർമാണമാണ് പുരോഗമിക്കുന്നത്. പലയിടങ്ങളിലും സ്ലാബുകൾ വാർത്തു കഴിഞ്ഞെങ്കിലും ബാക്കി ഭാഗങ്ങളിലെ പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലും തടികളും നിർമാണ സാമഗ്രികളും കാരണം വഴി തടസ്സപ്പെട്ടതിന് പിന്നാലെയാണ് മഴ പെയ്ത് പ്രദേശം മുഴുവൻ ചെളിവെള്ളം നിറഞ്ഞത്. ദിവസേന മിഠായിത്തെരുവിലേക്ക് എത്തുന്നവരും കച്ചവടക്കാരുമുൾപ്പെടെ നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. നിലവിലെ സാഹചര്യത്തിൽ ഓവുചാലിന്റെ പണി പൂർത്തിയായാൽ മാത്രമേ ഇന്റർലോക്ക് നിർമാണം ആരംഭിക്കാൻ കഴിയൂ. എന്നാൽ കാലവർഷം കനത്തതോടെ പ്രവൃത്തികൾ എങ്ങനെ സമയബന്ധിതമായി തീർക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
അതേസമയം, വ്യാപാരികളുടെ ആവശ്യപ്രകാരം വിഷുക്കാലത്തിന് ശേഷമാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും പണികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷ സാറ ജാഫർ അറിയിച്ചു. പകൽസമയത്തെ യാത്രാക്ലേശം ഒഴിവാക്കുന്നതിനായി രാത്രികാലങ്ങളിലാണ് പ്രധാനമായും പണി നടക്കുന്നത്. നിർമാണത്തിൽ നിലവിൽ കാലതാമസമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















