കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ പത്ത് വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു. അച്ഛനാണ് പൊളളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, ചൂട് വെള്ളം വീണതെന്നാണ് ബന്ധുക്കളുടെ വാദം. സംഭവത്തിൽ ശാസ്താംകോട്ട പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.
മെയ് 31നാണ് കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ, ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകി കുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടു. തുടർന്ന് വീട്ടിലെത്തി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്ന് വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ നേരത്തെയും കുട്ടിയ്ക്ക് വീട്ടിൽ വെച്ച് പൊള്ളലേറ്റിട്ടുണ്ട് എന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















