തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല നൽകിക്കൊണ്ട് റൂറൽ എസ്.പി. ഉത്തരവിട്ടത്. ഇതിനൊപ്പം തന്നെ കേസിലെ ഒന്നാം പ്രതിയായ അഷ്കറിനെതിരെ എസ്‌സി-എസ്ടി (SC/ST) അതിക്രമം തടയൽ വകുപ്പും പോലീസ് പുതുതായി ചുമത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖിലയുടെ മൊഴികളിലെ ദുരൂഹത നീക്കാൻ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. കൊലപാതകം നടന്ന ദിവസം താൻ നാഗർകോവിലിൽ ഡാൻസ് പരിപാടിക്ക് പോയിരുന്നുവെന്നാണ് അഖില നൽകിയ മൊഴി. ഇത് പരിശോധിക്കുന്നതിനും, അഖിലയുടെ തുടർച്ചയായ തമിഴ്‌നാട് യാത്രകളെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി നെടുമങ്ങാട് പോലീസ് സംഘം നാഗർകോവിലിലേക്ക് തിരിച്ചു. കേസിൽ അഖിലയ്‌ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
കുഞ്ഞിന്റെ മരണകാരണം നെഞ്ചിലേറ്റ ശക്തമായ ചവിട്ടാണെന്നാണ് പോലീസ് കണ്ടെത്തൽ. ചവിട്ടിന്റെ ആഘാതത്തിൽ അർഷിദിന്റെ ഏഴ് വാരിയെല്ലുകൾ ഒടിയുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൂടാതെ തലയ്ക്കേറ്റ ക്ഷതം കാരണം അഞ്ചിടത്ത് നീർക്കെട്ടുണ്ടായതായും പോലീസ് കോടതിയെ അറിയിച്ചു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ചെന്ന് പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചതായും നെഞ്ചിൽ ചവിട്ടിയതായും പ്രതി കുറ്റസമ്മതം നടത്തി. പ്രതിയായ അഷ്കർ മുൻപും വിവാഹ വാഗ്ദാനം നൽകി പല സ്ത്രീകളിൽ നിന്നും പണം തട്ടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















