കോഴിക്കോട് നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടറെ മർദിച്ച പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ അടിയന്തര നടപടി. ഒഴുക്കുചാലിലേക്ക് വീട്ടുമാലിന്യം ഒഴുക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ തിരുത്തമ്മൽപള്ളി ഭാഗത്ത് എത്തിയ ഇടിയങ്ങര സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർക്കാണ് മർദനമേറ്റത്.
പൊതുജനാരോഗ്യ സംരക്ഷണാർത്ഥം നിയമപരമായ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ ഉറപ്പാക്കാനാണ് കമ്മീഷന്റെ ഇടപെടൽ. വരാനിരിക്കുന്ന ജൂൺ 23-ന് വെസ്റ്റ്ഹിൽ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടക്കുന്ന കമ്മീഷന്റെ സിറ്റിംഗിൽ ഈ കേസ് വീണ്ടും പരിഗണിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















