എടപ്പാൾ സ്വദേശിയായ വട്ടംകുളം പരീച്ചി സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പഴയ കാറാണ് അദ്ദേഹമോ കുടുംബമോ അറിയാതെ അജ്ഞാതനായ ഒരു യുവാവ് ആക്രിക്കടക്കാർക്ക് വിറ്റത്. ഏതാനും വർഷങ്ങളായി തകരാറിലായതിനെ തുടർന്ന് സിദ്ദിഖിന്റെ വീടിന് മുൻപിലെ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ഈ വാഹനം. കഴിഞ്ഞ ദിവസം സന്ധ്യയോടെ ഒരു സംഘം ആളുകൾ ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തി കാർ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം.
ഈ സമയം സിദ്ദിഖ് വീട്ടിൽ ഉണ്ടായിരുന്നില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാർ ലോറിയിലേക്ക് മാറ്റുന്നത് കണ്ട് സിദ്ദിഖിന്റെ ഭാര്യ എത്തി കാര്യമന്വേഷിച്ചപ്പോഴാണ് തങ്ങളുടെ വാഹനം ആരോ വിറ്റ വിവരം അറിയുന്നത്. പടിഞ്ഞാറങ്ങാടി സ്വദേശിയായ ഒരു യുവാവ്, ഈ കാർ തന്റേതാണെന്ന് വ്യാജേന കാണിച്ച് പട്ടാമ്പിയിലെ ആക്രിക്കച്ചവടക്കാർക്ക് വിൽക്കുകയും പണം കൈപ്പറ്റുകയുമായിരുന്നു.
വിവരമറിഞ്ഞ് സിദ്ദിഖും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി വാഹനം കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞു. തുടർന്ന് ചങ്ങരംകുളം പോലീസും സ്ഥലത്തെത്തി. പോലീസ് സംഘം പടിഞ്ഞാറങ്ങാടിയിലെത്തി തട്ടിപ്പ് നടത്തിയ യുവാവിനെ ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തു. ഒടുവിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ, ആക്രിക്കടക്കാരിൽ നിന്ന് വാങ്ങിയ തുക തിരികെ നൽകാമെന്നും വാഹനം ലോറിയിൽ കയറ്റുന്നതിനിടെ ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിച്ചു നൽകാമെന്നുമുള്ള ഉറപ്പിന്മേൽ കേസെടുക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















