തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്നിന്റെ മാരകമായ പിടിയിൽ നിന്ന് പൂർണ്ണമായി മോചിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിതരണം ചെയ്യുന്ന വൻ ശൃംഖലകൾ സംസ്ഥാനത്ത് സജീവമാണെന്നും, അവരുടെ കെണിയിൽ നിന്ന് പുതുതലമുറയെ രക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ പുതിയ മയക്കുമരുന്ന് വിരുദ്ധ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സം നിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. കുറ്റവാളികളുടെ സാമൂഹിക പദവിയോ സ്വാധീനമോ നോക്കാതെയായിരിക്കും പോലീസിന്റെ പ്രവർത്തനം. രാത്രികാല ഡി.ജെ. പാർട്ടികളിൽ ഉൾപ്പെടെ ലഹരിമരുന്ന് ഉപയോഗിക്കുന്നത് തടയാൻ പ്രത്യേക ജാഗ്രത പുലർത്തും. ഈ വലിയ ദൗത്യം വിജയത്തിലെത്തിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്. ലഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും രഹസ്യമായി അറിയിക്കാൻ പോലീസിന്റെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും വിവരങ്ങൾ നൽകുന്നവരുടെ പേരോ മറ്റ് വിശദാംശങ്ങളോ യാതൊരു കാരണവശാലും പുറത്തുവിടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരളം നിലവിൽ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നാടിന്റെ യുവത്വത്തെയും ഭാവിെയയും തകർക്കാൻ ലഹരി മാഫിയകൾ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്നും ഈ വിപത്തിനെതിരെ സമൂഹത്തിലെ ഓരോ പൗരനും 'ഓപ്പറേഷൻ തൂഫാന്റെ' അംബാസിഡർമാരായി മാറി പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ലഹരി മാഫിയയ്ക്കെതിരെയുള്ള പോലീസിന്റെ നീക്കങ്ങൾക്ക് എക്സൈസ് വകുപ്പിന്റെ പൂർണ്ണമായ പിന്തുണയുണ്ടാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. പോലീസിനൊപ്പം എക്സൈസിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും ശക്തമാക്കും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ആന്റി നാർക്കോട്ടിക് ക്ലബുകളുടെ പ്രവർത്തനം വിപുലീകരിക്കുമെന്നും, ലഹരി കേസിൽ അറസ്റ്റിലാകുന്നവരിൽ ഭൂരിഭാഗവും വെറും ഉപയോക്താക്കൾ മാത്രമായതിനാൽ ഇത്തരം ഇരകളെ മാറ്റിയെടുക്കാൻ ശാസ്ത്രീയമായ റീഹാബിലിറ്റേഷൻ (ലഹരിമുക്ത ചികിത്സാ) സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















