‘ഉള്ളിലെ സ്നേഹയുറവ കണ്ടെത്തണം, മറ്റുള്ളവരിലേക്ക് പകരണം’: മാതാ അമൃതാനന്ദമയി ദേവി; കോഴിക്കോട് ബ്രഹ്മസ്ഥാന മഹോത്സവം സമാപിച്ചു

‘ഉള്ളിലെ സ്നേഹയുറവ കണ്ടെത്തണം, മറ്റുള്ളവരിലേക്ക് പകരണം’: മാതാ അമൃതാനന്ദമയി ദേവി; കോഴിക്കോട് ബ്രഹ്മസ്ഥാന മഹോത്സവം സമാപിച്ചു
‘ഉള്ളിലെ സ്നേഹയുറവ കണ്ടെത്തണം, മറ്റുള്ളവരിലേക്ക് പകരണം’: മാതാ അമൃതാനന്ദമയി ദേവി; കോഴിക്കോട് ബ്രഹ്മസ്ഥാന മഹോത്സവം സമാപിച്ചു
Share  
എഴുത്ത്

News desk

2026 Jun 02, 09:24 AM
SAMUDRA
NISH
mannan
mn
e

കോഴിക്കോട് : മനുഷ്യൻ്റെ ചെറിയ ബുദ്ധികൊണ്ട് അളക്കാനാവാത്ത നിഗൂഢതയാണ് ജീവിതമെന്ന് മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. വെള്ളിമാടുകുന്ന് ബ്രഹ്മസ്ഥാനത്ത് നടന്ന വാർഷിക മഹോത്സവത്തിന്റെ സമാപനദിനത്തിൽ ഭക്തരെ അഭിസംബോധന ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അവർ. ജീവിതം അനന്തമാണെന്നും മനസ്സിന് എത്തിപ്പെടാൻ കഴിയാത്ത ആ ജീവിതയാഥാർഥ്യവുമായി പൊരുത്തപ്പെടാനാകുമ്പോഴാണ് മനുഷ്യജീവിതം സഫലമാകുന്നതെന്നും അവർ ഓർമ്മിപ്പിച്ചു. ആധ്യാത്മികതയിലായാലും ഭൗതികതയിലായാലും ലോകജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ആഗ്രഹിക്കുന്നുവെങ്കിൽ ഈയൊരു പൊരുത്തപ്പെടൽ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.


​അഹന്തയുടെ ഭാരംകുറച്ച് എളിമ ശീലിക്കാനും, ഉള്ളിലെ സ്നേഹത്തിന്റെ ഉറവ കണ്ടെത്തി അത് മറ്റുള്ളവർക്ക് പകരാൻ ശ്രമിക്കാനും അമ്മ ഭക്തരെ ആഹ്വാനം ചെയ്തു. ത്യാഗവും നിസ്സ്വാർഥതയും പരിശീലിച്ചാൽ ഉള്ളിലൊരു സ്നേഹപ്രവാഹം ഉടലെടുക്കുമെന്നും, അത് സുന്ദരവും ശ്രുതിമധുരവുമായ സംഗീതംപോലെ ജീവിതം നമുക്കും മറ്റുള്ളവർക്കും സുഖകരമായൊരു അനുഭവമാക്കി മാറ്റുമെന്നും അവർ പ്രഭാഷണത്തിൽ വ്യക്തമാക്കി.


​ചടങ്ങിൽ എം.പി. ഗോപിനാഥ്, ബി.ജെ.പി. സെൽ സംസ്ഥാന കോഡിനേറ്റർ വി.കെ. സജീവൻ, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സുധീർ തുടങ്ങിയ പ്രമുഖർ അമൃതാനന്ദമയി ദേവിക്ക് ഹാരാർപ്പണം നടത്തി. ഇതിനുപുറമേ, വരാനിരിക്കുന്ന പരിസ്ഥിതിദിനത്തിന് മുന്നോടിയായി നട്ടുപിടിപ്പിക്കാനുള്ള വൃക്ഷത്തൈകൾ മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജനവിഭാഗമായ 'അയുദ്ധിൻ്റെ' പ്രവർത്തകർക്ക് അമ്മ കൈമാറി. മാതാ അമൃതാനന്ദമയിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ഭജനയും ധ്യാനവും തുടർന്നുള്ള അമ്മയുടെ ദർശനവുമുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഭക്തിസാന്ദ്രമായ ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ ചടങ്ങുകൾക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m