തിരുവനന്തപുരം: നഗരത്തിലെ അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. സർവ്വ ശിക്ഷാ അഭിയാന്റെ (എസ്.എസ്.കെ) ഓഫീസ് പ്രവർത്തിച്ചിരുന്ന മുറിയുടെ ഓടിട്ട മേൽക്കൂരയാണ് പൂർണ്ണമായും തകർന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ജീവനക്കാരും വിദ്യാർത്ഥികളും മുറിയിൽ നിന്നും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
നിലവിൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന സ്കൂൾ കെട്ടിടമല്ല അപകടത്തിൽപ്പെട്ടതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ഒഴിഞ്ഞുകിടന്ന പഴയ കെട്ടിടത്തിലാണ് എസ്.എസ്.കെയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നതെന്നും, ഏത് തരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെട്ടിടമാണെങ്കിലും കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഹെറിറ്റേജ് സംരക്ഷണ നിബന്ധനകൾ ഉള്ളതിനാൽ മേൽക്കൂര പണിയാൻ അനുമതി ലഭിച്ചില്ലെന്നാണ് പ്രാഥമികമായി ലഭിച്ച വിശദീകരണമെന്നും, മനുഷ്യജീവൻ വിലപ്പെട്ടതായതിനാൽ ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൺസൂൺ കാലമായതിനാൽ സ്കൂൾ പരിസരങ്ങളിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ താഴെത്തട്ടിൽ ഉൾപ്പെടെ കർശന പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഈ സ്കൂൾ കോമ്പൗണ്ടിൽ അപകടാവസ്ഥയിലുള്ള വലിയ മരങ്ങൾ ഉണ്ടെന്നും, കോർപ്പറേഷൻ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. തർക്കങ്ങൾ മാറ്റിവെച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















