സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാലുപേർക്ക് പുതുജീവനേകിയ ഇരുപത്തിമൂന്നുകാരൻ്റെ ഹൃദയം കൊച്ചിയിൽ എത്തിച്ചു

സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാലുപേർക്ക് പുതുജീവനേകിയ ഇരുപത്തിമൂന്നുകാരൻ്റെ ഹൃദയം കൊച്ചിയിൽ എത്തിച്ചു
സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാലുപേർക്ക് പുതുജീവനേകിയ ഇരുപത്തിമൂന്നുകാരൻ്റെ ഹൃദയം കൊച്ചിയിൽ എത്തിച്ചു
Share  
എഴുത്ത്

News desk

2026 Jun 01, 09:51 PM
SAMUDRA
NISH
mannan
mn
BOB

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മാതൃകാപരമായ അവയവദാനം. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച 23 കാരന്റെ അവയവങ്ങളാണ് നാലുപേർക്ക് പുതുജീവിതമേകിയത്. യുവാവിന്റെ ഹൃദയം സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക എയർ ആംബുലൻസ് മാർഗ്ഗം വെറും 50 മിനിറ്റുകൊണ്ട് കണ്ണൂരിൽ നിന്ന് കൊച്ചിയിലെത്തിച്ചു. മലപ്പുറം സ്വദേശിയായ 48 കാരനാണ് ഈ ഹൃദയം മാറ്റിവെയ്ക്കുന്നത്.


​കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും രാവിലെ ഒമ്പതരയോടെ കന്റോൺമെന്റ് ഡി.എസ്.സി സെന്ററിലെത്തിച്ച ഹൃദയം അവിടെനിന്നാണ് എയർ ആംബുലൻസിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപാഡിൽ എത്തിച്ചത്. തുടർന്ന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി കാത്തുനിന്ന വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടൻ തന്നെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു.


​യുവാവിന്റെ ഹൃദയത്തിന് പുറമെ കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും, വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അടിയന്തരമായി എത്തിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒരു മണിയോടെ കണ്ണൂർ വളക്കൈയിൽ ഉണ്ടായ വാഹനാപകടത്തിലാണ് 23കാരന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, കടുത്ത വേർപാടിലും അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b