കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന

കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന
കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന
Share  
എഴുത്ത്

News desk

2026 Jun 01, 02:40 PM
SAMUDRA
NISH
mannan
mn
BOB

കൊച്ചി: എക്സാലോജിക്-സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിലെ തുടർനടപടികൾക്ക് ഹൈക്കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്നും വരാനിരിക്കുന്ന വെള്ളിയാഴ്ച വരെ ഇ.ഡി കടുത്ത തീരുമാനങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം പൂർണ്ണമായും തടയണമെന്ന സിഎംആർഎല്ലിന്റെ ഹർജിയിൽ വെള്ളിയാഴ്ച അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെയാണ് ഈ താൽക്കാലിക ആശ്വാസം.


​ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുൻപാകെ ഇരുപക്ഷവും അതീവ ഗൗരവമേറിയ വാദങ്ങളാണ് ഇന്ന് കോടതിയിൽ ഉന്നയിച്ചത്. തങ്ങൾ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും എന്നാൽ ഇ.ഡി തങ്ങളുടെ താൽപര്യങ്ങൾക്ക് വഴങ്ങാൻ കമ്പനിയെ നിർബന്ധിക്കുകയാണെന്നും സിഎംആർഎൽ ആരോപിച്ചു. സമൻസുകളെ കോടതിയിൽ ചോദ്യം ചെയ്തത് നിസ്സഹകരണമല്ലെന്നും, എഫ്.ഐ.ആറോ കൃത്യമായ കുറ്റകൃത്യമോ രേഖപ്പെടുത്താതെ അധികാരപരിധി മറികടന്നാണ് ഇ.ഡിയുടെ ഇപ്പോഴത്തെ നീക്കങ്ങളെന്നും കമ്പനി വാദിച്ചു.


​എന്നാൽ, ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കേസ് എടുത്തു എന്ന് അർത്ഥമാക്കേണ്ടതില്ലെന്നും രേഖകൾ ക്രോഡീകരിക്കുകയാണ് ചെയ്തതെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്. കേസിന് ആധാരമായ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും, അതിനാൽ പി.എം.എൽ.എ (PMLA) നിയമപ്രകാരം അന്വേഷണം നടത്താൻ തങ്ങൾക്ക് പൂർണ്ണ അധികാരമുണ്ടെന്നും ഇ.ഡി വിശദീകരിച്ചു. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ പൂർത്തിയാക്കിയ കോടതി, വിധി പറയാനായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b