തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും പ്രഖ്യാപിച്ച വിലവർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പാലിന് ലിറ്ററിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിപ്പിച്ചത്. വരും ദിവസങ്ങളിൽ മറ്റ് പാൽ ഉൽപന്നങ്ങൾക്കും ആനുപാതികമായി വില കൂട്ടാനുള്ള നീക്കത്തിലാണ് മിൽമ. പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ പാൽ ഉൽപന്നങ്ങൾക്കും വില കൂടിയതോടെ ഹോട്ടൽ ഭക്ഷണ നിരക്കുകൾ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് പൊതുജനം.
നിലവിൽ വിപണിയിലിറങ്ങുന്ന പാൽ കവറുകളിൽ പഴയ വില തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പൂർത്തിയാകാൻ ഒരു മാസമെടുക്കുമെന്നും അതുവരെ പഴയ കവറുകൾ തന്നെയാകും ഉപയോഗിക്കുകയെന്നും മിൽമ അറിയിച്ചു. ക്ഷീരകർഷകരുടെ ഉൽപാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് വില കൂട്ടുന്നതെന്നും, വർധിപ്പിച്ച 4 രൂപയിൽ 83.75 ശതമാനവും (3.35 രൂപ) കർഷകർക്കാണ് ലഭിക്കുകയെന്നും മിൽമ വ്യക്തമാക്കുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ തുക അപര്യാപ്തമാണെന്നാണ് ക്ഷീരകർഷകരുടെ വാദം. 2022 ഡിസംബർ ഒന്നിന് ലിറ്ററിന് 6 രൂപ കൂട്ടിയതിന് ശേഷമുള്ള ആദ്യ വിലവർധനവാണിത്.
പുതുക്കിയ നിരക്കുകൾ താഴെ നൽകുന്നു:
മഞ്ഞ കവർ പാൽ: 27 രൂപ
നീല കവർ പാൽ: 30 രൂപ
ഓറഞ്ച് കവർ പാൽ: 30 രൂപ
പച്ച കവർ പാൽ: 32 രൂപ
കൗ മിൽക്ക് (ഒരു ലിറ്റർ ബോട്ടിൽ): 75 രൂപ
തൈര് ക്ലാസിക്: 40 രൂപ
തൈര് എലൈറ്റ്: 45 രൂപ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















