ഓട്ടത്തിനിടെ കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓട്ടത്തിനിടെ കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഓട്ടത്തിനിടെ കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Share  
എഴുത്ത്

News desk

2026 Jun 01, 09:20 AM
SAMUDRA
NISH
mannan
mn
BOB

​മുക്കം : മണാശ്ശേരിയിൽ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന കാർ എടുത്ത് ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചപ്പോഴേക്കും മുൻഭാഗത്തുനിന്ന് വലിയ തോതിൽ തീ ഉയരുകയായിരുന്നു.


​കാറിന്റെ മുൻഭാഗത്തുനിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരെ വിവരം അറിയിച്ചത്. ഉടൻതന്നെ കാർ ഓടിച്ചിരുന്ന അശ്വിൻ തോമസ് വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചില്ല.


​വിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. മനോജിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ കെ.എം. ജിഗേഷ്, ടി.പി. ശരത്, ശ്രീജിൻ, കെ.എസ്. വിജയകുമാർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. തീപിടുത്തത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി നശിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b