തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് പുതിയ അധ്യയന വർഷത്തിനായി തുറക്കും. മൂന്ന് ലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടുന്നതോടെ ഇത്തവണ മൊത്തം 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. കുട്ടികളെ വരവേൽക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ സ്കൂളുകളിൽ ഇതിനകം പൂർത്തിയായിട്ടുണ്ട്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ചടങ്ങിന് പുറമേ എല്ലാ ജില്ലകളിലും സ്കൂൾ തലങ്ങളിലും വിപുലമായ പ്രവേശന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തവണ പ്രവേശനോത്സവ വേദികളിൽ സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലും.
പഠനസമയം കൃത്യമായി ഉറപ്പാക്കുന്ന രീതിയിലുള്ള പുതിയ വിദ്യാഭ്യാസ കലണ്ടറും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെല്ലാം അലങ്കാരങ്ങളോടെയും വിപുലമായ തയ്യാറെടുപ്പുകളോടെയും കുട്ടികളെ വരവേൽക്കാൻ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















