ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞിനെ സി.ഡബ്ല്യു.സി ഏറ്റെടുക്കും; പാൽ നൽകാൻ പോലും തയ്യാറാകാതെ പത്തൊൻപതുകാരി

ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞിനെ സി.ഡബ്ല്യു.സി ഏറ്റെടുക്കും; പാൽ നൽകാൻ പോലും തയ്യാറാകാതെ പത്തൊൻപതുകാരി
ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞിനെ സി.ഡബ്ല്യു.സി ഏറ്റെടുക്കും; പാൽ നൽകാൻ പോലും തയ്യാറാകാതെ പത്തൊൻപതുകാരി
Share  
എഴുത്ത്

News desk

2026 May 31, 02:11 PM
SAMUDRA
NISH
mannan
mn
BOB

ആലപ്പുഴ: പ്രസവിച്ചതിന് തൊട്ടുപിന്നാലെ ഹരിപ്പാട് മാതാവ് ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ നവജാതശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഏറ്റെടുക്കും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണ്. കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയ്യാറാകുന്നില്ലെന്നാണ് വിവരം. താൻ ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നുമാണ് പത്തൊൻപതുകാരി സി.ഡബ്ല്യു.സിക്ക് നൽകിയ മൊഴി. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അവ്വാഹിതയായ പെൺകുട്ടി അപമാനം ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.


​എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്തുവരികയായിരുന്ന യുവതിക്ക് അവിടെവെച്ച് പരിചയപ്പെട്ട ഒരിതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇയാളുമായി ബന്ധമില്ലെന്നും താൻ ഗർഭിണിയായതോ പ്രസവിച്ചതോ ആയ വിവരങ്ങൾ അയാൾ അറിഞ്ഞിട്ടുണ്ടാകില്ലെന്നും യുവതി അധികൃതരോട് പറഞ്ഞു. വയറിലെ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാൻ വേണ്ടിയാണ് വീട്ടിൽ നിൽക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. അച്ഛനും അനുജത്തിക്കുമൊപ്പം കഴിഞ്ഞ മൂന്ന് മാസമായി യുവതിയും വീട്ടിൽ തന്നെയുണ്ടായിരുന്നു. യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റാനാണ് തീരുമാനം.


​ഇവിടെ അറുപത് ദിവസത്തെ സംരക്ഷണ കാലാവധിയുണ്ടാകും. ഈ രണ്ടുമാസത്തിനിടെ അമ്മയ്ക്ക് മനസ്സ് മാറി കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടാൽ നിയമപരമായ നടപടികളിലൂടെ വിട്ടുനൽകും. എന്നാൽ ഈ സമയപരിധി കഴിഞ്ഞാൽ ശിശുക്ഷേമസമിതി കുഞ്ഞിനെ പൂർണ്ണമായും ഏറ്റെടുക്കുകയും പിന്നീട് അമ്മയ്ക്ക് കുഞ്ഞിന്മേൽ യാതൊരു അവകാശവും ഉന്നയിക്കാൻ സാധിക്കാതെ വരികയും ചെയ്യും. മെയ് 25-നാണ് വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് പൂർണ്ണവളർച്ചയെത്തിയ പെൺകുഞ്ഞിനെ തലനാരിഴയ്ക്ക് ജീവനോടെ കണ്ടെത്തിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b