തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിന്റെ ശരീരത്തിൽ 51-ഓളം പരിക്കുകളും പാടുകളുമുണ്ടായിരുന്നതായും, ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മർദ്ദനവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്റെ എല്ലുകൾക്ക് ഒടിവുണ്ട്; ജനനേന്ദ്രിയത്തിലും പരിക്കേറ്റിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പഴയതും പുതിയതുമായ നിരവധി പൊള്ളലേറ്റ അടയാളങ്ങളുമുണ്ട്.
സംഭവദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്ന് അമ്മയുടെ പങ്കാളിയായ പ്രതി അഷ്‌കർ പൊലീസിനോട് സമ്മതിച്ചു. അടിയേറ്റയുടൻ കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് പിന്നിൽ ശക്തമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയിട്ടുണ്ട്. പ്രതി ദീർഘനാളായി കുഞ്ഞിനെ മർദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൊലപാതകത്തിൽ അമ്മ അഖിലയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിൽ പോയ സമയത്തായിരുന്നു സംഭവം. കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.
അഖിലയുടെ ആദ്യ ഭർത്താവ് അഖിൽ രണ്ട് വർഷം മുൻപ് മരണപ്പെട്ടിരുന്നു. ആ സമയം ഗർഭിണിയായിരുന്ന അഖില പിന്നീട് ഭർതൃവീടുമായി അകന്ന് മാറിത്താമസിക്കുകയും ഇതിനിടെ അഷ്‌കറിനെ പരിചയപ്പെട്ട് ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു. കുഞ്ഞിനെ നോക്കുന്നതുമായി ബന്ധപ്പെട്ട് അഖിലയും സ്വന്തം അമ്മ റീനയുമായി വഴക്ക് പതിവായിരുന്നു. ഒരിക്കൽ റീന കുഞ്ഞുമായി സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് കുഞ്ഞിനെ അഖിലയെത്തന്നെ ഏൽപ്പിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞതറിഞ്ഞ് അഖിലിന്റെ പിതാവ് സുനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കുഞ്ഞിനെ അഖിലിന്റെ കുടുംബത്തിന് വിട്ടുനൽകാൻ തീരുമാനമായിരിക്കെയാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















