വന്യമൃഗാക്രമണം തടയാൻ ഹോട്സ്പോട്ടുകളിൽ സൗരവിളക്കുകൾ: പ്രത്യേക മിഷനുമായി സർക്കാർ

വന്യമൃഗാക്രമണം തടയാൻ ഹോട്സ്പോട്ടുകളിൽ സൗരവിളക്കുകൾ: പ്രത്യേക മിഷനുമായി സർക്കാർ
വന്യമൃഗാക്രമണം തടയാൻ ഹോട്സ്പോട്ടുകളിൽ സൗരവിളക്കുകൾ: പ്രത്യേക മിഷനുമായി സർക്കാർ
Share  
എഴുത്ത്

News desk

2026 May 31, 08:48 AM
SAMUDRA
NISH
mannan
mn
BOB

കല്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ജില്ലയിലെ എല്ലാ ഹോട്സ്പോട്ടുകളിലും സൗരവിളക്കുകൾ സ്ഥാപിക്കുന്നതിനായി പ്രത്യേക 'മിഷൻ' ആരംഭിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കളക്‌ടറേറ്റിൽ ചേർന്ന മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിക്കായി ദുരന്തനിവാരണ ഫണ്ടും സി.എസ്.ആർ. ഫണ്ടും വിനിയോഗിക്കുമെന്നും, ജില്ലയിലെ ആകെ ഹോട്സ്പോട്ടുകളുടെ എണ്ണവും പ്രതീക്ഷിക്കുന്ന ചെലവും അടിയന്തരമായി കണക്കാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


​വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സാധാരണക്കാരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന ശുപാർശ മുന്നോട്ടുവെക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻപ് പരിക്കേറ്റ് വീടുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാനും, നഷ്ടപരിഹാര തുക നിലവിലെ 10 ലക്ഷത്തിൽ നിന്ന് കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ സംയോജിപ്പിച്ച് 20 ലക്ഷം രൂപയായി വർധിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തരമായി താത്കാലിക ജോലികൾ നൽകാനുള്ള സംവിധാനം ഒരുക്കുമെന്നും നഷ്ടപരിഹാര അപേക്ഷകളിലെ കുടിശ്ശികകൾ വേഗത്തിൽ തീർപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.


​ആനകളുടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള അലാം സിസ്റ്റം ക്രമീകരിക്കുന്ന കാര്യം പരിഗണനയിലാണ്. വന അതിർത്തികളിലെ റോഡരികിലുള്ള കാടുകളും സ്വകാര്യ തോട്ടങ്ങളിലെ കാടുകളും സമയബദ്ധമായി വെട്ടിമാറ്റാൻ വനംവകുപ്പിനും തോട്ടം ഉടമകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. കളക്‌ടർ ഡി.ആർ. മേഘശ്രീ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്‌ണൻ, സി.സി.എഫ്. ബി.എൻ. അഞ്ചൻകുമാർ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b