അപൂർവ്വ സത്യസന്ധത: ട്രെയിനിൽ മറന്നുവെച്ച നാലുലക്ഷം രൂപയും രേഖകളും യാത്രക്കാരന് തിരികെ നൽകി ടി.ടി.ഇ

അപൂർവ്വ സത്യസന്ധത: ട്രെയിനിൽ മറന്നുവെച്ച നാലുലക്ഷം രൂപയും രേഖകളും യാത്രക്കാരന് തിരികെ നൽകി ടി.ടി.ഇ
അപൂർവ്വ സത്യസന്ധത: ട്രെയിനിൽ മറന്നുവെച്ച നാലുലക്ഷം രൂപയും രേഖകളും യാത്രക്കാരന് തിരികെ നൽകി ടി.ടി.ഇ
Share  
എഴുത്ത്

News desk

2026 May 31, 08:39 AM
SAMUDRA
NISH
mannan
mn
BOB

പാലക്കാട്: കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള തീവണ്ടി യാത്രയ്ക്കിടെ തമിഴ്‌നാട് സ്വദേശി മറന്നുവെച്ച നാലുലക്ഷം രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് റെയിൽവേ ടിക്കറ്റ് പരിശോധകൻ കണ്ടെടുത്ത് തിരികെ നൽകി. പാലക്കാട് ഡിപ്പോയിലെ ടി.ടി.ഇ ആയ കെ.ആർ. ലക്ഷ്മീനാരായണന്റെ കൃത്യമായ ഇടപെടലാണ് വെള്ളിയാഴ്ച നടന്ന ഈ സംഭവത്തിൽ കർഷകനും വ്യാപാരിയുമായ യാത്രക്കാരന് തുണയായത്.


​മംഗലാപുരം-ചെന്നൈ എഗ്‌മോർ എക്‌സ്പ്രസിൽ ബിസിനസ് ആവശ്യത്തിനായി യാത്ര ചെയ്ത തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശി വി. മാരിമുത്താണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ബാഗ് വണ്ടിയിൽ മറന്നുവെച്ചത്. തീവണ്ടി സ്റ്റേഷൻ വിട്ടുപോയ ശേഷമാണ് ലക്ഷക്കണക്കിന് രൂപയടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം ഇദ്ദേഹം ഓർക്കുന്നത്. ഉടൻ തന്നെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.


​തുടർന്ന് റെയിൽവേ കമേഴ്സ്യൽ കൺട്രോൾ വിഭാഗം വഴി മാരിമുത്ത് യാത്ര ചെയ്ത എസ്-ത്രീ കോച്ചിന്റെ ചുമതലയിലുണ്ടായിരുന്ന ടി.ടി.ഇ കെ.ആർ. ലക്ഷ്മീനാരായണനെ ബന്ധപ്പെട്ടു. അദ്ദേഹം നടത്തിയ വിശദമായ തിരച്ചിലിലാണ് ബാഗ് സുരക്ഷിതമായി കണ്ടെത്തിയത്. തുടർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് അധികൃതരെ ബാഗ് ഏൽപ്പിക്കുകയും, ടിക്കറ്റ് ഇൻസ്പെക്‌ടർ ബി. പൃഥ്വിരാജിന്റെ സാന്നിധ്യത്തിൽ ഹെഡ് കോൺസ്റ്റബിൾ സജി ഇത് യഥാർത്ഥ ഉടമയായ മാരിമുത്തിന് കൈമാറുകയും ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b