വാണിയംപാറ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ വാണിയംപാറ ഭാഗം തുടർച്ചയായ വാഹനാപകടങ്ങളാൽ യാത്രാഭീതിയിലാകുന്നു. ഏറ്റവും ഒടുവിലായി ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ ടിപ്പർ ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. മൂന്ന് ദിവസമായി ഈ മേഖലയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇവിടെ നടക്കുന്ന പതിനഞ്ചാമത്തെ അപകടമാണിതെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
ദേശീയപാതയിലെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി മൂന്നുവരിപ്പാതയെ പെട്ടെന്ന് ഒറ്റവരിയാക്കി ചുരുക്കുന്നതാണ് ഇവിടെ പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ, മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാൽ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടുകയോ വശങ്ങളിലേക്ക് വെട്ടിച്ചുമാറ്റാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ നിയന്ത്രണം വിടുകയാണ്. നിർമാണ കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ് ഈ അപകടക്കെണിക്ക് പിന്നിൽ.
നിയമപ്രകാരം നിർമാണ സാമഗ്രികൾ സൂക്ഷിക്കാൻ കരാർ കമ്പനി പ്രത്യേക സ്ഥലം വാടകയ്‌ക്കെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ നിർമാണം നടത്തുന്ന സെക്യുറ എൻജിനീയറിങ് ലിമിറ്റഡ് എന്ന കമ്പനി കഴിഞ്ഞ ഒരു വർഷമായി നടുറോഡിലാണ് നിർമാണ സാമഗ്രികൾ ഇറക്കിവെച്ചിരിക്കുന്നത്. ഇത് കാരണം മൂന്നുവരിപ്പാതയിലെ ഒരു വരിയിലൂടെ മാത്രമാണ് നിലവിൽ ഗതാഗതം സാധ്യമാകുന്നത്. ഈ നിയമലംഘനത്തിനെതിരെ നാട്ടുകാർ പലതവണ ദേശീയപാത പ്രോജക്‌ട് ഡയറക്‌ടർക്ക് പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















