മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കി വിട്ടെന്ന് പരാതി; ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം

മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കി വിട്ടെന്ന് പരാതി; ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം
മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കി വിട്ടെന്ന് പരാതി; ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം
Share  
എഴുത്ത്

News desk

2026 May 30, 08:56 PM
SAMUDRA
NISH
mannan
mn
BOB

കോഴിക്കോ‌ട്: തീ കൊളുത്തി ആത്മഹത്യ ചെയ്ത വയോധികൻ്റ മൃതദേഹത്തെ ചൊല്ലി വടകര പൊലീസ് സ്റ്റേഷനിൽ തർക്കം. മരണപെട്ട തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹം കൊണ്ട് പോകുന്നതിനിടെ ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് പരാതി. മരുമകനെ ഇറക്കി വിട്ടതി ചൊല്ലിയാണ് പ്രശ്നങ്ങൾ ഉണ്ടായത്. ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹം സംഘം പ്രസിഡൻ്റ് സുധീർ കുമാറിൻ്റ വീട്ടിലേക്ക് കൊണ്ട് പോകണമെന്നായിരുന്നു മരുമകൻ മുജീബിൻ്റെ ആവശ്യം. ഇതിനിടെ ലീഗ് നേതാവും പൊലീസും ആംബുലൻസിൽ നിന്നും ഇറക്കി വിട്ടെന്നാണ് പരാതി. പൊലീസ് സ്റ്റേഷനിലെത്തിയ മുജീബും പൊലീസും തമ്മിൽ ഇതെ ചൊല്ലിയുണ്ടായ വാക്കേറ്റം ഏറെ നേരം നീണ്ടു. ആംബുലൻസിൽ നിന്നും ഇറക്കി വിട്ട നടപടിക്കെതിരെ മുജീബ് പൊലീസിൽ പരാതി നൽകി


കോഴിക്കോട് വടകരയിൽ നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിൽ മനം നൊന്ത് കോൺഗ്രസ് നേതാവ് കൂടിയായ ലേബർ സൊസൈറ്റി മുൻ പ്രസിഡന്റിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി വയോധികൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഡിസിസി സെക്രട്ടറി ടിവി സുധീർ കുമാറിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിച്ച തിരുവള്ളൂർ സ്വദേശി ഇബ്രാഹിമിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. എന്നാൽ സുധീർ കുമാറിനെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പാർട്ടിയിൽ നിന്നും നീക്കിയിരുന്നെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പ്രതികരിച്ചു. ആത്മഹത്യയല്ല കൊലപാതകമാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു.


യുഡിഎഫ് നിയന്ത്രണത്തിൽ 13 വർഷം മുമ്പ് തുടങ്ങിയ വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഒപ്പറേറ്റീവ് സൊസൈറ്റിയിലെ ഇടപാടുകാരനായ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് നിക്ഷേപത്തുക ലഭിക്കാത്തതിൽ മനം നൊന്ത് ഡിസിസി സെക്രട്ടറിയും സൊസൈറ്റി മുൻ പ്രസിഡന്ഫമായ ടിവി സുധീർ കുമാറിന്റെ വീട്ടിലെത്തി തീ കൊളുത്തിയത്. പണം തിരിച്ചു ലഭിക്കാൻ നിരവധി തവണ ഇബ്രാഹിം ഹാജി സൊസൈറ്റിയിലും സുധീർ കുമാറിന്റെ വീട്ടിലും എത്തിയിരുന്നെന്ന് മാത്രമല്ല പൊലീസിൽ പരാതിയും നൽകിയിരുന്നു. വർഷങ്ങളായി വീട്ടുകാരുമായി അകന്നു കഴിയുകയും നഗരത്തിലെ വാടകമുറികളിൽ മാറി മാറിത്താമസിക്കുകയും ചെയ്യുന്ന ഇബ്രാഹിംകുട്ടി ഗതികെട്ടാണ് ഒടുവിൽ സുധീർ കുമാറിന്റെ വീട്ടിലെത്തി തീ കൊളുത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. ഇബ്രാഹിം ഹാജിക്കും കുടുംബത്തിനും നൽകാനുള്ളത് 22 ലക്ഷം രൂപയാണെന്നും സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായത് കാരണമാണ് തിരിച്ചു നൽകാൻ കഴിയാത്തതെന്നും സമ്മതിക്കുന്ന സൊസൈറ്റി പ്രതിസഡന്റ് ബഷീർ പ്രതിസിന്ധിക്ക് കാരണം നേരത്തെ ഡയറക്ടർ ആയിരുന്ന റെനീഷാണെന്നും കുറ്റപ്പെടുത്തുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b