സംസ്ഥാനത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിരോധനം; ജൂലൈ 31 വരെ നീണ്ടുനിൽക്കും

സംസ്ഥാനത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിരോധനം; ജൂലൈ 31 വരെ നീണ്ടുനിൽക്കും
സംസ്ഥാനത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിരോധനം; ജൂലൈ 31 വരെ നീണ്ടുനിൽക്കും
Share  
എഴുത്ത്

News desk

2026 May 30, 08:47 AM
SAMUDRA
NISH
mannan
mn
BOB

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. ജൂലൈ 31 വരെയാണ് ഈ വർഷത്തെ നിരോധന കാലയളവ്. ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്.


​മത്സ്യങ്ങളുടെ പ്രധാന പ്രജനന സമയം കണക്കിലെടുത്താണ് കടലിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ മുട്ടയിടാറായ മത്സ്യങ്ങൾ തീരക്കടലിൽ വ്യാപകമായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വലിയ ബോടുകൾ ഉപയോഗിച്ച് വൻതോതിൽ മത്സ്യബന്ധനം നടത്തുന്നത് മുട്ടയിടാറായ മത്സ്യങ്ങൾ കൂട്ടത്തോടെ വലയിലാകാൻ കാരണമാകും. ഇത് അടുത്ത തലമുറയിലെ മത്സ്യക്കുഞ്ഞുങ്ങളുടെ ജനനത്തെ ഇല്ലാതാക്കുകയും കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് വലിയ തോതിൽ കുറയുന്നതിന് ഇടയാക്കുകയും ചെയ്യും. ഈ ഗുരുതരമായ സാഹചര്യം ഒഴിവാക്കാനും കടലിലെ സന്തുലിതാവസ്ഥ നിലനിർത്താനുമാണ് എല്ലാ വർഷവും നിശ്ചിത ദിവസങ്ങളിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b