തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. വൈശേരി പുല്ലേർകാട്ട് മോഹനൻ (65) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് (മേയ് 30 ശനിയാഴ്ച) പുലർച്ചെ രണ്ടേമുക്കാലോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മോഹനൻ ആനയുടെ മുന്നിൽപ്പെട്ടതും ആക്രമിക്കപ്പെട്ടതും.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് നിരന്തരം കാട്ടാനശല്യം രൂക്ഷമായിരുന്നു. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവുമെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും ശബ്ദം കേട്ട് കാട്ടാന എത്തിയെന്ന് മനസ്സിലാക്കിയ മോഹനൻ പുറത്തിറങ്ങുകയായിരുന്നു. ആനയെ ഓടിക്കാൻ സഹോദരനും സഹോദരിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, ഇതിനിടെ ആന മോഹനനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാൾ മരണപ്പെട്ടിരുന്നു. മൃതദേഹം ഇപ്പോൾ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ; അന്തർ സംസ്ഥാന പാത ഉപരോധിക്കും
തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിലും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാത്ത വനംവകുപ്പ് അധികൃതരുടെ നിലപാടിലും പ്രതിഷേധിച്ച് അതിരപ്പിള്ളി മേഖലയിൽ ഇന്ന് നാട്ടുകാർ ഹർത്താൽ ആചരിക്കുകയാണ്. കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് രാവിലെ 10 മണി മുതൽ ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാത നാട്ടുകാർ ഉപരോധിക്കും. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് നിലവിൽ കടുത്ത ജനരോഷം നിലനിൽക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















