മാനന്തവാടി: വയനാട് ജില്ലയിലെ കാർഷികമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പ്രസ്താവിച്ചു. മാനന്തവാടി ബിഷപ്പ് ഹൗസിൽ രൂപതാമെത്രാൻ മാർ ജോസ് പൊരുന്നേടവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ മണ്ണുപരിശോധനാ രജിസ്റ്റർ മുതൽ തന്നെ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ ഒരു പ്രത്യേക കൺസോർഷ്യത്തിന് രൂപം നൽകും. ഇതിനൊപ്പം നിർമിതബുദ്ധി (AI) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കാർഷികമേഖലയിൽ പ്രയോജനപ്പെടുത്തുമെന്നും കൃഷിവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്ത സഹകരണത്തോടെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 'കുട്ടിക്കർഷകരെ' വാർത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി. ജോർജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എൻ. നിശാന്ത്, നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, അസീസ് വാളാട്, രൂപത സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം, വികാരി ജനറാൽ ഫാ. പോൾ മുണ്ടോളിക്കൽ, പി.ആർ.ഒ. ഫാ. ജോസ് കൊച്ചറയ്ക്കൽ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















