ജീനുകളിലൂടെ സൗഖ്യമാർഗം: 'നെംകോൺ 2026' രാജ്യാന്തര സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം

ജീനുകളിലൂടെ സൗഖ്യമാർഗം: 'നെംകോൺ 2026' രാജ്യാന്തര സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം
ജീനുകളിലൂടെ സൗഖ്യമാർഗം: 'നെംകോൺ 2026' രാജ്യാന്തര സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം
Share  
എഴുത്ത്

News desk

2026 May 30, 08:39 AM
SAMUDRA
NISH
mannan
mn
BOB

​കൊച്ചി: ന്യൂട്രീഷ്യണൽ ആൻഡ് എൻവയൺമെന്റൽ മെഡിസിൻ മേഖലയിലെ നൂതന സാധ്യതകൾ ചർച്ച ചെയ്യുന്ന 'നെംകോൺ 2026' (NEMCON 2026) രാജ്യാന്തര സമ്മേളനത്തിന് ഗോകുലം പാർക്ക് ഹോട്ടലിൽ തുടക്കമായി. ആരോഗ്യരംഗത്ത് എല്ലാക്കാലത്തും കേരളം രാജ്യത്തിന് നേർവഴി കാണിച്ചിട്ടുണ്ടെന്നും പുതിയ ഗവേഷണങ്ങൾ ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാതൃഭൂമി വൈസ് പ്രസിഡന്റ് (പബ്ലിക് റിലേഷൻസ്) പി.വി. മിനി പ്രസ്താവിച്ചു.


​പൊതുജനങ്ങളെയും ഗവേഷകരെയും ഡോക്ടർമാരെയും ഒരേവേദിയിൽ എത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സംരംഭമാണിതെന്ന് സൗഖ്യ ഫൗണ്ടേഷന്റെയും വെൽനെസ് സൊല്യൂഷൻസിന്റെയും സ്ഥാപകനായ ഡോ. എ. ശ്രീകുമാർ ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണത്തിൽ ജീനുകളുടെ പങ്കും ന്യൂട്രീഷ്യണൽ മെഡിസിന്റെ പ്രാധാന്യവും ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ നടൻ വിജയ്ബാബു, ഷെഫ് നളൻ എന്നിവരും സംസാരിച്ചു. സൗഖ്യ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈ മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനം മെയ് 31-ന് സമാപിക്കും.


​വെള്ളിയാഴ്ച നടന്ന വിവിധ സെഷനുകളിൽ ഡോ. ഉഷി മോഹൻദാസ്, ആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹനൻ കുന്നുമ്മൽ, കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം മുൻ സെക്രട്ടറി പ്രൊഫ. തിരുമലാചാരി രാമസാമി, മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബി., ബെംഗളൂരു അനാഹിത ഫെർട്ടിലിറ്റി ക്ലിനിക് ഡയറക്ടർ ഡോ. അർവീൻ വോറ, മാഗ്‌ജെനോം സി.ഇ.ഒ. ഡോ. സി.എൻ. രാംചന്ദ്, ഡോ. കെ.എസ്. രംഗപ്ത, ഡോ. സുബിൻ മാറോളിയ, ജോസഫ് ജോൺ വെട്ടുകാട്ടിൽ, ഡോ. ടി.പി. സിങ് തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. കാൻസർ, പ്രമേഹം, വനിതാ ആരോഗ്യം, പൊതുജന ആരോഗ്യം എന്നിവ മുൻനിർത്തിയുള്ള ശാസ്ത്രീയ പ്രഭാഷണങ്ങളും ചർച്ചകളുമാണ് സമ്മേളനത്തിൽ പ്രധാനമായും നടക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b