തിരുവനന്തപുരം: നിർധനരായ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ 'മേയർ കെയർ' പദ്ധതി നടപ്പിലാക്കുന്നു. സാധാരണക്കാരായ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ കൃത്യമായി ഉറപ്പാക്കുന്ന ഒരു തുടർ-ക്ഷേമ പദ്ധതിയാണിതെന്ന് മേയർ വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നഗരത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 5,050 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യും. വിവിധ കമ്പനികളുടെ സി.എസ്.ആർ (CSR) ഫണ്ടും മേയറുടെ വ്യക്തിപരമായ ബന്ധങ്ങളും പ്രയോജനപ്പെടുത്തിയാണ് ഈ പഠനക്കിറ്റുകൾ സമാഹരിച്ചിരിക്കുന്നത്. കോർപ്പറേഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് പഠനക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടക്കും.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ ചികിത്സ, പാർപ്പിടം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കുമെന്ന് മേയർ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് വയനാട് സ്വദേശിയായ ഒരാൾ സഹായം അഭ്യർത്ഥിച്ച് കോർപ്പറേഷനെ സമീപിച്ചിരുന്നുവെന്നും, ഒരു പ്രവാസിയുടെ സ്പോൺസർഷിപ്പോടെ അവർക്ക് വീട് നിർമ്മിച്ച് നൽകാനുള്ള ക്രമീകരണങ്ങൾ പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















