കോഴിക്കോട്: പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാൻ ആണ് അറസ്റ്റിലായത്. കൗൺസിലിങിന് വന്ന 18കാരിക്കാണ് ദുരനുഭവം നേരിട്ടത്. മാനസിക പ്രയാസത്തിന് പരിഹാരം തേടിയാണ് തൃശൂർ സ്വദേശിയായ 18കാരി പാലാഴിയിലുള്ള യാഹിയ ഖാൻ കൗൺസിലിങ് കേന്ദ്രത്തിലെത്തിയത്.
പെൺകുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ള ആൾ കൂടിയാണ് യഹിയ ഖാൻ. മാതാവിനൊപ്പമാണ് പെൺകുട്ടി കൗൺസിലിങ് കേന്ദ്രത്തിയത്. എന്നാൽ, കൗൺസിലിങ്ങിൻറെ ഭാഗമാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കാറിൽ കൊണ്ട് പോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു അതിക്രമം. വലിയ മാനസിക ആഘാതത്തിലായ പെൺകുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച് ഈ വർഷം ഫെബ്രുവരിയിലാണ് തൃശ്ശൂർ വനിതാ പൊലീസിനെ അറിയിക്കുന്നത്. കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇങ്ങോട്ട് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















