വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു
വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു
Share  
എഴുത്ത്

News desk

2026 May 29, 08:59 PM
SAMUDRA
NISH
mannan
mn
BOB

വടകര: വടകര ഡി.സി.സി. സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിൽ വെച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരണപ്പെട്ടു. തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹീം (71) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.


ഇന്ന് രാവിലെയാണ് വടകരയിലുള്ള ഡി.സി.സി. സെക്രട്ടറി സുധീർ കുമാറിന്റെ വസതിയിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടിനുള്ളിലേക്ക് എത്തിയ ഇബ്രാഹീം പെട്ടെന്ന് കൈയിൽ കരുതിയ പെട്രോൾ ദേഹമാസകലം ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. വയോധികൻ തീയ്ക്കുള്ളിൽപ്പെടുന്നത് കണ്ട് ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഉടൻ തന്നെ തീ അണച്ചതും വടകരയിലെ ആശുപത്രിയിൽ എത്തിച്ചതും.


പൊള്ളൽ അതീവ ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇബ്രാഹീം എന്തിനാണ് ഡി.സി.സി. സെക്രട്ടറിയുടെ വസതിയിലെത്തി ഇത്തരമൊരു കടുംകൈ ചെയ്തതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാമ്പത്തിക ഇടപാടുകളോ വ്യക്തിപരമായ മറ്റെന്തെങ്കിലും തർക്കങ്ങളോ ഇതിന് പിന്നിലുണ്ടോ എന്നതുൾപ്പെടെയുള്ള വിവിധ വശങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b