തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്. പോളിറ്റ് ബ്യൂറോ ...
അംഗമായ പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം പുതുക്കി നൽകിയതെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിണറായി നിർദേശം നൽകുകയായിരുന്നു....
തിങ്കളാഴ്ചയാണ് അംഗത്വം പുതുക്കിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ഉൾപ്പെടുത്തിയത്. നേരത്തെ, നാലുതവണ അപേക്ഷിച്ചിട്ടും ലഹരികേസിൽ അകപ്പെട്ടതോടെയാണ് ബിനീഷ് കോടിയേരിയെ അംഗത്വത്തിൽ നിന്ന് നീക്കിയത്....... 2023 ൽ ബിനീഷ് കേസിൽ നിന്ന് പൂർണമായും കുറ്റവിമുക്തനായിരുന്നു. എസ്എഫ്‌ഐ അംഗമായിരിക്കേയാണ് ബിനീഷിന് സിപിഎം അംഗത്വം ലഭിക്കുന്നത്. എകെജി സെന്ററിലാണ് അംഗത്വമുണ്ടായിരുന്നത്....
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















