തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. യു.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളായ 'ഇന്ദിരാ ഗ്യാരന്റികൾ'ക്ക് ഊന്നൽ നൽകിയുള്ള പ്രഖ്യാപനങ്ങളായിരിക്കും നയപ്രസംഗത്തിൽ പ്രധാനമായും ഉണ്ടാകുക. രാവിലെ 8.55-ഓടെ സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
ജൂൺ 15 മുതൽ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ കൃത്യമായ നയരേഖ ഇന്ന് സഭയിൽ അവതരിപ്പിക്കും. ഇതോടൊപ്പം ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുന്നതും പുതുതായി രൂപീകരിച്ച വയോജന വകുപ്പിന്റെ പ്രവർത്തനങ്ങളും നയപ്രഖ്യാപനത്തിൽ ഇടംപിടിക്കും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ദേശീയപാത നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കൽ,
വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള പദ്ധതികളും സർക്കാർ മുന്നോട്ടുവെക്കും.
മുൻ സർക്കാർ വിഭാവനം ചെയ്തതും പിന്നീട് റദ്ദാക്കിയതുമായ സിൽവർ ലൈൻ പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയിൽ ബദൽ പദ്ധതികൾ പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ വലിയ ആകാംക്ഷയാണ് നിലനിൽക്കുന്നത്. കൂടാതെ, കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ-സാമ്പത്തിക വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















_h_small.jpg)
