കോഴിക്കോട്: കൊടുവള്ളിയിൽ പതിനാലുകാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി കാരാട്ടുപൊയിൽ കെ.പി. മുഹമ്മദ് ഷെരീഫ് (27) ആണ് പിടിയിലായത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിക്ക് നേരെ അതിക്രമം നടന്ന വിവരമറിഞ്ഞ് ജില്ലാ ശിശുസംരക്ഷണ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. പോക്സോ (POCSO) വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















