തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ ഊഞ്ഞാൽ മോഡൽ റൈഡ് പൊട്ടി വീണ് മുപ്പതിലധികം പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ പ്രാഥമിക ശുശ്രൂഷകൾക്കായി ആദ്യം പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. റൈഡ് പ്രവർത്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. റൈഡിനടിയിൽ പെട്ടാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റ മറ്റ് യാത്രക്കാരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് ഫയർഫോഴ്‌സ് സംഘം എത്തിച്ചേർന്നിട്ടുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















