തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
പടിഞ്ഞാറൻ കാറ്റ് ദുർബലമായി തുടരുന്നതിനാൽ കേരളത്തിൽ ഇത്തവണ കാലവർഷം എത്താൻ അല്പം വൈകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ജൂൺ ആദ്യവാരത്തോടെ മാത്രമേ കാലവർഷം സജീവമാകാൻ സാധ്യതയുള്ളൂ. മേയ് 26-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നായിരുന്നു മുൻപ് പ്രവചിച്ചിരുന്നതെങ്കിലും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറൻ കാറ്റിന്റെ സഞ്ചാരത്തെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ ചക്രവാതച്ചുഴി ദുർബലപ്പെടുകയോ പടിഞ്ഞാറോട്ട് നീങ്ങുകയോ ചെയ്താൽ മാത്രമേ കാലവർഷം സജീവമാകൂ.
അതേസമയം, തീരപ്രദേശങ്ങളിൽ 'കള്ളക്കടൽ' പ്രതിഭാസത്തിന് (പ്രത്യേക തരം കടലാക്രമണം) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിനാൽ മുൻകരുതലിന്റെ ഭാഗമായി കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















