കോഴിക്കോട്: രണ്ട് പതിറ്റാണ്ട് നീണ്ട സൗദി ജയിൽവാസത്തിന് ശേഷം കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. ഇന്ന് രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ അബ്ദുൽ റഹീമിന് വലിയ ജനവലിയുടെ സാന്നിധ്യത്തിൽ വിപുലമായ സ്വീകരണമാണ് ലഭിച്ചത്. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖർ റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ജന്മനാട്ടിൽ തിരിച്ചെത്താനായതിൽ വലിയ സന്തോഷമുണ്ടെന്നും സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും അബ്ദുൽ റഹീം മാധ്യമങ്ങളോട് പ്രതികരിച്ചു.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് 2006 ഡിസംബർ 24-നാണ് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത ബാലന്റെ ശ്വസന സഹായിയായ ഉപകരണം അബദ്ധത്തിൽ കൈതട്ടി ഓഫായതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. കൊലക്കുറ്റം ചുമത്തപ്പെട്ട റഹീമിന് 2012-ൽ സൗദി കോടതി വധശിക്ഷ വിധിച്ചു. എന്നാൽ, ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമിച്ച് 34 കോടിയിലേറെ ഇന്ത്യൻ രൂപ (ഒന്നര കോടി സൗദി റിയാൽ) ദിയാധനമായി സ്വരൂപിച്ചു നൽകിയതോടെയാണ് വധശിക്ഷ ഒഴിവായത്.
വധശിക്ഷ റദ്ദാക്കിയതിനെ തുടർന്ന് മറ്റ് വകുപ്പുകളിലായി ലഭിച്ച 20 വർഷത്തെ തടവുശിക്ഷ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെക്കുകയും രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാവുകയും ചെയ്തതോടെ വലിയ പെരുന്നാൾ ദിനത്തിൽ തന്നെ അദ്ദേഹത്തിന് നാട്ടിലെത്താൻ സാധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















