കുങ്കിയാനകളെ ഇറക്കി തിരച്ചിൽ; പുത്തുമലയിൽ യുവതിയെ കൊന്ന കാട്ടാനയെ കണ്ടെത്താനായില്ല

കുങ്കിയാനകളെ ഇറക്കി തിരച്ചിൽ; പുത്തുമലയിൽ യുവതിയെ കൊന്ന കാട്ടാനയെ കണ്ടെത്താനായില്ല
കുങ്കിയാനകളെ ഇറക്കി തിരച്ചിൽ; പുത്തുമലയിൽ യുവതിയെ കൊന്ന കാട്ടാനയെ കണ്ടെത്താനായില്ല
Share  
എഴുത്ത്

News desk

2026 May 28, 09:40 AM
SAMUDRA
NISH
mannan
mn
BOB
skoda

കള്ളാടി: പുത്തുമല കാശ്മീരിൽ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ കണ്ടെത്താൻ കുങ്കിയാനകളെ ഉപയോഗിച്ച് വനംവകുപ്പ് നടത്തിയ തിരച്ചിൽ ആദ്യദിനം ഫലം കണ്ടില്ല. മുത്തങ്ങ ആന ക്യാമ്പിൽനിന്ന് എത്തിച്ച പ്രമുഖ, ഉണ്ണിക്കൃഷ്ണൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമസേനയും (ആർ.ആർ.ടി.) ചേർന്ന സംയുക്ത സംഘം കള്ളാടി തൊള്ളായിരം, കാശ്മീർ പച്ചക്കാട് തുടങ്ങിയ വനമേഖലകളിൽ വ്യാപക പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.


​ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴ കുന്നും മലയും നിറഞ്ഞ ദുർഘടമായ പാതകളിലൂടെയുള്ള തിരച്ചിലിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മേപ്പാടി റെയ്ഞ്ച് ഓഫീസർ കെ.വി. ബിജു, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മേപ്പാടി, കൽപ്പറ്റ ആർ.ആർ.ടി. സംഘങ്ങളും മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുമാണ് തിരച്ചിൽ സംഘത്തിലുള്ളത്. കാട്ടാനയെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ വ്യാഴാഴ്ചയും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s