പാലക്കാട്: നഗരത്തിൽ യാത്രക്കാർക്കായി 36 കേന്ദ്രങ്ങളിൽ പൊതുശൗചാലയങ്ങൾ ഒരുക്കാൻ നഗരസഭ പദ്ധതി തയ്യാറാക്കുന്നു. നഗരസഭയുടെ സ്‌മാർട്ട് സാനിറ്റേഷൻ ഹബ് പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവയുടെ നിർമാണം നടത്തുന്നത്. സ്വച്ഛ്ഭാരത് മിഷൻ ഫണ്ടും നഗരസഭാ ഫണ്ടും സംയുക്തമായി ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതിക്കായി നഗരസഭാ ബജറ്റിൽ മൂന്ന് കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്കും സ്ഥലസൗകര്യവും കൃത്യമായി വിലയിരുത്തിയായിരിക്കും ശൗചാലയങ്ങൾ സ്ഥാപിക്കുക.
കോട്ടമൈതാനം, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട്, കൽമണ്ഡപം, താരേക്കാട്, കുന്നുംപുറം, എസ്.ബി.ഐ. ജങ്ഷൻ തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട 36 കേന്ദ്രങ്ങളിലാണ് ശൗചാലയങ്ങൾ വരുന്നത്. ഇതിൽ ഒലവക്കോട് കംഫർട്ട് സ്റ്റേഷനിലെ ശൗചാലയം പദ്ധതിയുടെ ഭാഗമായി ഇതിനകം നിർമിച്ചതാണ്. സ്റ്റേഡിയം ബസ് സ്റ്റാൻഡിലും കോട്ടമൈതാനത്തും ശൗചാലയങ്ങളുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും ഇവ വൈകാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും നഗരസഭാ ചെയർമാൻ പി. സ്മിതേഷ് അറിയിച്ചു.
കൽമണ്ഡപത്തെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം സ്ഥാപിക്കുന്ന ശൗചാലയത്തിന്റെ പണി വേഗത്തിൽ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ താരേക്കാട്, വലിയങ്ങാടി, വെണ്ണക്കര, കുന്നുംപുറം, എസ്.ബി.ഐ. ജങ്ഷൻ എന്നിവിടങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















