മോതിരക്കണ്ണി: പത്തുവർഷത്തോളമായി തുടരുന്ന കാട്ടാനശല്യം തടയാൻ പല വഴികൾ പരീക്ഷിച്ചിട്ടും പരാജയപ്പെട്ടതിനെ തുടർന്ന് സ്വന്തം കൃഷിയിടത്തിന് ചുറ്റും തൂക്കു വൈദ്യുതിവേലി സ്ഥാപിച്ച് കർഷകൻ. പരിയാരം കോട്ടാമലയിൽ തട്ടിൽ സാബു എന്ന കർഷകനാണ് തന്റെ 10 ഏക്കറോളം വരുന്ന കൃഷിയിടത്തിന് കാട്ടാനകളിൽ നിന്നും സംരക്ഷണമൊരുക്കിയത്. മൂന്നര ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് അര കിലോമീറ്ററോളം ദൂരത്തിലാണ് ഈ തൂക്കുവേലി സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ഇവിടെ കാട്ടാനശല്യം കടുത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. മുൻപ് വൻതോതിൽ വാഴകൃഷി ചെയ്തിരുന്ന സാബുവിന്റെ തോട്ടത്തിൽ കഴിഞ്ഞ നവംബറിൽ അഞ്ചുദിവസം തുടർച്ചയായി കാട്ടാനകൾ കയറി കൃഷി നശിപ്പിച്ചിരുന്നു. മതിൽകെട്ടിയും സാധാരണ വൈദ്യുതവേലി സ്ഥാപിച്ചും പടക്കം പൊട്ടിച്ചും കാട്ടാനകളെ തടയാൻ നോക്കിയെങ്കിലും അവയെല്ലാം തകർത്താണ് ആനകൾ അകത്തുകടന്നത്. തുടർന്ന് സാബു തന്നെ ബാക്കിയുണ്ടായിരുന്ന വാഴകൾ വെട്ടിക്കളയുകയായിരുന്നു. നിലവിൽ വാഴകൃഷി പൂർണ്ണമായി ഒഴിവാക്കിയെങ്കിലും റബ്ബർ, ജാതി, റംബൂട്ടാൻ, തെങ്ങ്, കോഴിവളർത്തൽ എന്നിവ ഇപ്പോഴും ചെയ്തുവരുന്നുണ്ട്.
സമീപത്തെ കുമ്പളാംമുടി മലയിൽനിന്നാണ് ഈ പ്രദേശത്തേക്ക് കാട്ടാനകളെത്തുന്നത്. വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള വൈദ്യുതിവേലി കാട്ടാനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാൻ പര്യാപ്തമല്ലെന്ന് സാബു പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് തൂക്കുവേലി സ്ഥാപിക്കുന്നതിനിടയിലും ഒരു തവണ കാട്ടാനകൾ കൃഷിയിടത്തിൽ കയറിയിരുന്നു. എന്നാൽ വേലി നിർമ്മാണം പൂർത്തിയായതിനു ശേഷം ഇതുവരെ കാട്ടാനകൾ കൃഷിയിടത്തിലേക്ക് കടന്നിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















