തൃശൂർ: മുൻ വൈരാഗ്യത്തിൻറെ പേരിൽ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകക്കേസ് പ്രതിയുമായ യുവാവ് അറസ്റ്റിൽ. മരത്താക്കര എളംതുരുത്തി സ്വദേശിയും നിലവിൽ എടത്തിരുത്തി മുനയത്ത് താമസക്കാരനുമായ അമിത് ശങ്കറിനെയാണ് (33) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മെയ് 25ന് ഉച്ചയ്ക്ക് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി മുനയം സ്വദേശി പുതുവീട്ടിൽ ശരത് (25) എന്നയാളെയാണ് അമിത് ശങ്കർ വീട്ടിൽക്കയറി അക്രമിച്ചത്. ശരത്തിനോടുള്ള മുൻ വൈരാഗ്യം മൂലമായിരുന്നു ആക്രമണം. അമിത്ത് ശങ്കർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസും, പാലക്കാട് പുതുനഗരം, ഒല്ലൂർ, കാട്ടൂർ, മണ്ണുത്തി, തൃശൂർ ടൗൺ ഈസ്റ്റ്, കയ്പമംഗലം പൊലീസ് സ്റ്റേഷനുകളിലായി ആറു വധശ്രമക്കേസുകളും, രണ്ട് കവർച്ചക്കേസും, അടക്കം 27 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















