തിരുവനന്തപുരം തീരങ്ങളിൽ കടൽക്ഷോഭ മുന്നറിയിപ്പ്; സ്വെൽ തിരമാലകളും മൺസൂണും ഒത്തുചേരുമ്പോൾ വൻ കരയിടിച്ചിൽ സാധ്യത

തിരുവനന്തപുരം തീരങ്ങളിൽ കടൽക്ഷോഭ മുന്നറിയിപ്പ്; സ്വെൽ തിരമാലകളും മൺസൂണും ഒത്തുചേരുമ്പോൾ വൻ കരയിടിച്ചിൽ സാധ്യത
തിരുവനന്തപുരം തീരങ്ങളിൽ കടൽക്ഷോഭ മുന്നറിയിപ്പ്; സ്വെൽ തിരമാലകളും മൺസൂണും ഒത്തുചേരുമ്പോൾ വൻ കരയിടിച്ചിൽ സാധ്യത
Share  
എഴുത്ത്

News desk

2026 May 27, 09:09 AM
SAMUDRA
NISH
mannan
mn
BOB
skoda

തിരുവനന്തപുരം : തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് അറബിക്കടൽ ലക്ഷ്യമാക്കി വരുന്ന വൻശക്തിയുള്ള സ്വെൽ തിരമാലകളും മൺസൂണിന്റെ ഭാഗമായി രൂപപ്പെട്ട തിരമാലകളും ഒത്തുചേർന്ന് കേരളതീരത്ത് എത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സമുദ്രഗവേഷണ കേന്ദ്രമായ ഇൻകോയിസിന്റെ മുന്നറിയിപ്പ് പ്രകാരം നാലുമീറ്ററോളം ഉയരത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി തീരദേശത്ത് അതിരൂക്ഷമായ കരയിടിച്ചിൽ ഉണ്ടായേക്കാം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കോസ്റ്റുഗാർഡിന്റെ രണ്ട് ഡോർണിയർ വിമാനങ്ങളെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും കൂടി ചേരുന്നതോടെ തീരം കൂടുതൽ അപകടാവസ്ഥയിലാകും. ഹാർബറുകളിലെ അഴിമുഖങ്ങളിൽ ശക്തമായ ചുഴികൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.


​തമിഴ്‌നാട് അതിർത്തി പങ്കിടുന്ന പൊഴിയൂർ മുതൽ വർക്കല, ഇടവ വരെയുള്ള തീരപ്രദേശങ്ങളിൽ ഇതിനകം തന്നെ വൻതോതിൽ കരയിടിച്ചിൽ ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന അപകടസാധ്യത കണക്കിലെടുത്ത് മത്സ്യബന്ധന വള്ളങ്ങളും മറ്റ് ഉപകരണങ്ങളും തീരത്തുനിന്ന് സുരക്ഷിതമായ അകലേക്ക് മാറ്റിയിരിക്കുകയാണ്. നെയ്യാറ്റിൻകര തഹസിൽദാരുടെ നേതൃത്വത്തിൽ പൊഴിയൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി കഴിഞ്ഞു. തീരദേശ പോലീസിനും ഫിഷറീസ് വകുപ്പിനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ കളക്ടർ അനുകുമാരി നിർദേശം നൽകിയിട്ടുണ്ട്. വിനോദസഞ്ചാരികളെ തീരത്തേക്ക് കടത്തിവിടരുതെന്ന് ലൈഫ് ഗാർഡുകൾക്ക് നിർദേശം നൽകിയതിനൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.


​മുതലപ്പൊഴി, വിഴിഞ്ഞം എന്നിവിടങ്ങളിലായി 42 ലൈഫ് ഗാർഡുകളെയും രണ്ട് വലിയ ട്രോളർ ബോട്ടുകളും സ്പീഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ഫിഷറീസ് അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പൂന്തുറ കടലും കരമനയാറും പാർവതീപുത്തനാറും സംഗമിക്കുന്ന പനത്തുറ പൊഴിയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ മുഹമ്മദ് ഷെഹിൻ എന്ന യുവാവിനെ വലിയ തിരമാലയിൽപ്പെട്ട് കാണാതായിരുന്നു. ഈ യുവാവിനായുള്ള തിരച്ചിൽ കോസ്റ്റൽ പോലീസും കോസ്റ്റുഗാർഡിന്റെ ഡോർണിയർ വിമാനങ്ങളും തുടരുകയാണ്. മൺസൂൺ കാലം കഴിയും വരെ വ്യോമനിരീക്ഷണത്തിനായി ഈ വിമാനങ്ങൾ തിരുവനന്തപുരത്ത് തന്നെ തുടരും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s