മാറിച്ചിന്തിക്കുന്ന യുവതലമുറയിലാണ് നാടിന്റെ പ്രതീക്ഷ: എം. മുകുന്ദൻ

മാറിച്ചിന്തിക്കുന്ന യുവതലമുറയിലാണ് നാടിന്റെ പ്രതീക്ഷ: എം. മുകുന്ദൻ
മാറിച്ചിന്തിക്കുന്ന യുവതലമുറയിലാണ് നാടിന്റെ പ്രതീക്ഷ: എം. മുകുന്ദൻ
Share  
എഴുത്ത്

News desk

2026 May 26, 08:49 AM
SAMUDRA
NISH
mannan
mn
BOB
skoda

മയ്യഴി: മാറിച്ചിന്തിക്കുന്ന യുവതലമുറയിലാണ് നമ്മുടെ പ്രതീക്ഷയെന്നും തന്റെ പുതിയ നോവലും ആ സന്ദേശമാണ് പങ്കുവെക്കുന്നതെന്നും പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. അദ്ദേഹത്തിന്റെ 'എയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസം' എന്ന നോവലിനെക്കുറിച്ചുള്ള ചർച്ചയുടെ ഭാഗമായി 'അടയാളം പൊന്നാനി' എന്ന സാഹിത്യ കൂട്ടായ്മ മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക് സംഘടിപ്പിച്ച സാഹിത്യ യാത്രയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


​കേരളത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നിൽ മാറിച്ചിന്തിക്കുന്ന യുവതയുടെ പങ്ക വലുതാണെന്നും, കോക്രോച്ച് ജനതാ പാർട്ടിക്ക് ലഭിക്കുന്ന ജനപ്രീതിയെയും ഈ അർത്ഥത്തിൽ വേണം വിലയിരുത്താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ വെച്ചാണ് പുസ്തകചർച്ച സംഘടിപ്പിച്ചത്. ചടങ്ങിൽ ശാമില റഷീദ് മോഡറേറ്ററായി. അടയാളം കൂട്ടായ്മയുടെ അഡ്മിൻമാരായ കർമ്മ ബഷീർ, സുബൈദ പോത്തനൂർ, ലിയാക്കത്ത്, നിസാർ എന്നിവരും അൻപതോളം സാഹിത്യ പ്രവർത്തകരും ചർച്ചയുടെ ഭാഗമായി.


​സാഹിത്യ യാത്രയുടെ ഭാഗമായി എത്തിയ സംഘം മാഹി സെയ്ന്റ് തെരേസ ബസിലിക്ക, മാഹി ടാഗോർ പാർക്ക്, മാഹി കടൽത്തീരം, തലശ്ശേരി കോട്ട, സെയ്ന്റ് ജോർജ് ആംഗ്ലിക്കൻ ചർച്ച്, ഓവർബെറി ഫോളി തുടങ്ങിയ പ്രമുഖ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s