കോഴിക്കോട് സ്റ്റേഡിയം കെട്ടിടത്തിലെ അനധികൃത കൈയേറ്റങ്ങൾ കോർപ്പറേഷൻ ഒഴിപ്പിച്ചു

കോഴിക്കോട് സ്റ്റേഡിയം കെട്ടിടത്തിലെ അനധികൃത കൈയേറ്റങ്ങൾ കോർപ്പറേഷൻ ഒഴിപ്പിച്ചു
കോഴിക്കോട് സ്റ്റേഡിയം കെട്ടിടത്തിലെ അനധികൃത കൈയേറ്റങ്ങൾ കോർപ്പറേഷൻ ഒഴിപ്പിച്ചു
Share  
എഴുത്ത്

News desk

2026 May 26, 08:45 AM
SAMUDRA
NISH
mannan
mn
BOB
skoda

കോഴിക്കോട്: കോർപ്പറേഷൻ സ്റ്റേഡിയം കെട്ടിടത്തിൽ വർഷങ്ങളായി തുടർന്നുപോന്ന അനധികൃത കൈയ്യേറ്റങ്ങൾ കോർപ്പറേഷൻ റവന്യൂ-ഹെൽത്ത് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ഒഴിപ്പിച്ചു. കൈയേറിയ ഭാഗങ്ങളിൽ സൂക്ഷിച്ചിരുന്ന പഴകിയ സാധനങ്ങളുടെ വൻ ശേഖരവും സംഘം ഇവിടെ നിന്നും നീക്കം ചെയ്തിട്ടുണ്ട്.


​കോർപ്പറേഷൻ സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും ഉൾപ്പെടുന്ന സമുച്ചയത്തിന് ചുറ്റുമുള്ള വാണിജ്യകേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. താഴത്തെ നിലയിലെ എൺപതോളം കടകളും മുകൾ നിലയിലെ 33 മുറികളും പരിശോധിച്ച ഉദ്യോഗസ്ഥർ, അനുവദിച്ച മുറികൾക്ക് പുറമെ വരാന്തകളും റോഡും കോണിപ്പടികളും വരെ കൈയേറി സാധനങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തി. പരിശോധനയെത്തുടർന്ന് വരാന്തകളിൽ കുന്നുകൂടിയ മാലിന്യങ്ങൾ ആരോഗ്യവകുപ്പ് ജീവനക്കാർ പൂർണ്ണമായും വൃത്തിയാക്കി.


​കോർപ്പറേഷൻ ജോയിന്റ് സെക്രട്ടറി പി. സോമശേഖരൻ, നോൺ ടാക്സ് വിഭാഗം സൂപ്രണ്ട് എം.സി. റിച്ചാർഡ്, റവന്യൂ ഇൻസ്പെക്ടർ എം. റബീഷ്, ഹെൽത്ത് ഇൻസ്പെക്‌ടർമാരായ ബിജു ജയറാം, ഡിജിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ശുചീകരണവും ഒഴിപ്പിക്കൽ നടപടിയും. വരും ദിവസങ്ങളിൽ ഈ കെട്ടിടത്തിന് പുറമെ മൊഫ്യൂസൽ ബസ് സ്റ്റാൻഡ്, പാളയം സ്റ്റാൻഡ് കെട്ടിടങ്ങളിലും സമാനമായ രീതിയിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് സൂപ്രണ്ട് റിച്ചാർഡ് അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s