നെയ്യാറ്റിൻകര: എക്സൈസ് നടത്തിയ തിരച്ചിലിൽ രണ്ടിടത്തുനിന്നായി 4,100 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഞായറാഴ്ച രാത്രി ഒൻപതിന് ഉച്ചക്കടയിൽനിന്നും പുഞ്ചക്കരിയിൽ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. പ്രതിയായ ബീമാപള്ളി സ്വദേശി അമീനി(42)നെ പിടികൂടി പിഴയടപ്പിച്ചശേഷം വിട്ടയച്ചു.
എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും എക്സൈസ് നെയ്യാറ്റിൻകര റെയ്ഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങളായ ശംഭു, ഗണേഷ് എന്നിവ പിടിച്ചെടുത്തത്.
അമീൻ ഉച്ചക്കടയിൽ സ്‌കൂട്ടറിലെത്തി നിരോധിത പുകയില ഉത്പന്നങ്ങൾ കടയിൽ വിൽക്കുന്നതിനിടെയാണ് എക്സൈസ് സംഘം പിടികൂടിയത്. സ്‌കൂട്ടറിൽ 100 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഇയാളെ ചോദ്യംചെയ്യുമ്പോഴാണ് പുഞ്ചക്കരിയിലെ വാടകവീട്ടിൽ കൂടുതൽ പുകയില ഉത്പന്നങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തിയത്.
പുഞ്ചക്കരിയിലെ വാടകവീട്ടിൽ 4,000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ ഉണ്ടായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ ബിജുരാജ്, പ്രിവന്റീവ് ഓഫീസർ ഷാജു പി.ബി., സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.എസ്.അനീഷ്, ലാൽകൃഷ്ണ യു.കെ., വിനോദ്കുമാർ എം., പ്രസന്നൻ ബി., അൽത്താഫ് മുഹമ്മദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















