പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം; പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജ്ജും പ്രയോഗിച്ചു

പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം; പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജ്ജും പ്രയോഗിച്ചു
പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം; പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജ്ജും പ്രയോഗിച്ചു
Share  
എഴുത്ത്

News desk

2026 May 25, 11:08 PM
SAMUDRA
NISH
mannan
mn
BOB
skoda

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്തെ പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ വൻ തെരുവ് യുദ്ധം. സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ കടുത്ത സംഘർഷമുണ്ടായത്. ഇരുകൂട്ടരും പരസ്പരം കല്ലുകളും കരിക്കുകളും ഉൾപ്പെടെയുള്ളവ വലിച്ച് എറിയുകയായിരുന്നു.


​പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് വൻ ക്രമസമാധാന പ്രശ്നമുണ്ടാവുകയും, തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസ് ലാത്തി വീശുകയും ചെയ്തു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ ലാത്തിച്ചാർജ്ജിന് ശേഷവും പിന്തിരിയാൻ പ്രവർത്തകർ തയാറായില്ല. ഇതോടെയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പോലീസ് സ്ഥലത്ത് ജലപീരങ്കി പ്രയോഗിച്ചത്. ഇത്തവണ നടന്ന കടുത്ത മത്സരത്തിനൊടുവിൽ കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ നേടി എസ്എഫ്‌ഐ മുന്നിലെത്തിയപ്പോൾ, നാല് സീറ്റുകൾ സ്വന്തമാക്കി കെഎസ്‌യുവും ശക്തമായ സാന്നിധ്യമറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s